ഐ.എന്‍.എലില്‍ മഞ്ഞുരുകുന്നതായി സൂചനകള്‍ ; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  ഐ.എന്‍.എലില്‍ മഞ്ഞുരുകുന്നതായി സൂചനകള്‍ പുറത്തുവരുന്നു. രണ്ടുവിഭാഗങ്ങളായി പിളര്‍ന്നുനില്‍ക്കുന്ന ഐ.എന്‍.എല്‍ സംസ്ഥാനഘടകം ഒരുമിച്ച്‌ നിന്നില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന് സി.പി.എം സംസ്ഥാന സെക്രടേറിയേറ്റ് നിലപാടെടുത്തിരുന്നു.

എ.കെ.ജി സെന്ററില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ എ.പി അബ്ദുല്‍ വഹാബിനോട് സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും . വിജയരാഘവനും ഇതേ നിലപാടാണ് അറിയിച്ചത്. തന്നെ സന്ദര്‍ശിച്ച അബ്ദുല്‍ വഹാബിനോട് സി.പി.ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനും നീരസം അറിയിച്ചിരുന്നു.

ഐ.എന്‍.എലിലുണ്ടായ പിളര്‍പ് മുന്നണിയെയും ബാധിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അതേസമയം തര്‍ക്കത്തില്‍ ഇടപെട്ട് കാന്തപുരം വിഭാഗവും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തി വരുന്നതായി ചില മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം അബ്ദുല്‍ വഹാബ് പക്ഷവുമായി കാന്തപുരം വിഭാഗത്തിലെ നേതാക്കള്‍ ചര്‍ച നടത്തിയിരുന്നു. ശനിയാഴ്ച കാസിം ഇരിക്കൂറുമായും ഇവര്‍ ചര്‍ച നടത്തി.

ഇരുവരെയും ചര്‍ചയിലേക്ക് എത്തിക്കാനായി എന്നത് നിര്‍ണായകമാണ്. സി.പി.എം അറിവോടെയാണ് അനുരഞ്ജന നീക്കങ്ങളെന്നാണ് വിവരം. ഇരു നേതാക്കളെയും മാറ്റി പകരം പുതിയ നേതൃത്വം വരട്ടെയെന്ന അഭിപ്രായവും ചര്‍ചകളില്‍ ഉയര്‍ന്നുവന്നതായാണ് വിവരം. മന്ത്രിസ്ഥാനം കൂടി ത്രിശങ്കുവിലായതോടെയാണ് നേതാക്കള്‍ സമവായത്തിലെത്തുന്നത്.

കാസിം ഇരിക്കൂര്‍ പക്ഷത്തോടൊപ്പം നില്‍ക്കുന്ന മന്ത്രി അഹ്‌മദ്‌ ദേവര്‍കോവിലുമായി കഴിഞ്ഞ ദിവസം പ്രസിഡന്‍റ്​ എ.പി അബ്​ദുല്‍ വഹാബ് കൂടിക്കാഴ്ച നടത്തിയിരുന്നു. തൈക്കാട്​ ഗസ്റ്റ്​ ഹൗസില്‍വെച്ചാണ് ഇരുവരും സംസാരിച്ചത്. രണ്ടുപേരും ശുഭ പ്രതീക്ഷകളോടെയാണ് ചര്‍ചയ്ക്ക് ശേഷം മടങ്ങിയത്. ഐ.എന്‍.എല്‍ സംസ്​ഥാന ഓഫിസില്‍​ വഹാബ്​ വിഭാഗം കയറുന്നത്​ കോടതി തടഞ്ഞതിന് പിന്നാലെയാണ് സമവായ നീക്കങ്ങളും നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...