ഐഎൻഎൽ വഹാബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഇന്ന് നിലവിൽ വരും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  ഐ എൻ എൽ വഹാബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഇന്ന് നിലവിൽ വരും. സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽ വഹാബിന്റെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ അറിയിച്ചു. ഉച്ചക്ക് 2.00നാണ് യോഗം.

14 ജില്ലകളിൽ നിന്നുള്ള കൗൺസിൽ അംഗങ്ങളാണ് പരിപാടിയിൽ സംബന്ധിക്കുന്നത്. 2022-25 കാലത്തേക്കുള്ള സംസ്ഥാന കമ്മിറ്റിയെ കൗൺസിൽ തെരഞ്ഞെടുക്കും. പാർട്ടിയുടെ പ്രവർത്തന പദ്ധതികൾ പോഷക സംഘടന കമ്മിറ്റികളുടെ രൂപീകരണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഐ എൻ എൽ സംസ്ഥാന കമ്മിറ്റി ഇതായിരിക്കുമെന്നാണ് വഹാബ് വിഭാഗത്തിന്റെ അവകാശവാദം.

പാർട്ടിക്കുള്ളിൽ കാലങ്ങളായി പുകയുന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള സമവായ നീക്കങ്ങളെല്ലാം പാളിയ പശ്ചാത്തലത്തിൽ ദേശീയ നേതൃത്വം സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടാണ് എ പി അബ്ദുൾ വഹാബ് സ്വീകരിച്ചിരുന്നത്. സംസ്ഥാന കൗൺസിൽ പിരിച്ചുവിടാൻ ദേശീയ കൗൺസിലിന് അധികാരമില്ലെന്നും അതിനാൽ തന്നെ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അബ്ദുൾ വഹാബ് പ്രതികരിച്ചിരുന്നു. ഇത് മധ്യസ്ഥ ചർച്ചയുടെ ലംഘനമാണ്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് വിലക്കുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...