ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ ചേരാന്‍ അവസരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ 2025-26 വര്‍ഷം ചേരുവാന്‍ അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിദി 18-60 വയസ്. ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മേന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തവരും മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ളവരുമായിരിക്കണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2024 മാര്‍ച്ച് വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ് ബുക്ക്, റേഷന്‍കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് എടുത്ത പാസ് ബുക്കിന്റെ പകര്‍പ്പ് , ആറു മാസത്തിനകം എടുത്ത രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജനുവരി മാസത്തെ ഗുണഭോക്തൃവിഹിതം രണ്ട് ഗഡുവായ 500 രൂപ എന്നിവ സഹിതം തിരുവല്ല മത്സ്യഭവന്‍ ഓഫീസില്‍ ജനുവരി 23, 24 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0468 2967720, 9400005123.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു....

യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

0
തിരുവനന്തപുരം:കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂർണ്ണമായി ഭരണകൂടത്തിന്റെ...

ലക്ഷ്‍മിപ്രിയയ്‍ക്കെതിരായ പരാതി , ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ

0
കൊച്ചി : സമൂഹമാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി ലക്ഷ്‍മി...

പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി

0
ന്യൂഡൽഹി : പൊതുപരീക്ഷ ഭേദഗതി ബിൽ ലോക്സഭയിൽ ശബ്ദവോട്ടോടെ പാസായി....