ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ സംരംഭമായ ഇനോകുലം നിർമാണ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ് നിർവ്വഹിച്ചു. ജൈവ മാലിന്യ സംസ്കരണത്തിന് ബയോബിൻ ഉപയോഗിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ ഇനോക്കുലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇനോക്കുലം (കിച്ചൻ വേസ്റ്റ് ഡീകമ്പോസ്റ്റിങ് മീഡിയം) ഹരിത കർമ സേനയുടെ ഓഫീസിൽ നിന്നും ലഭിക്കും. ബയോബിൻ ഉപയോഗിക്കുന്ന ആളുകൾക്കും സമീപ പഞ്ചായത്തുകളിലും വിതരണം ചെയ്യുവാൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് അംഗങ്ങളായ പി.വി പൗലോസ്, പ്രകാശ് ശ്രീധരൻ, വി.ഇ.ഒ സൂര്യ രാജൻ, സി രാജേശ്വരി, സി.ഡി.എസ് ചെയർപേഴ്സൺ കവിത മധു, സി.ഡി.എസ് അംഗങ്ങൾ, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ചോറ്റാനിക്കരയിൽ ഇനോകുലം നിർമാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
RECENT NEWS
Advertisment