കോന്നി : കൊക്കാത്തോട് കാട്ടാത്തി ഗിരിജൻ കോളനിയിലെ ആദിവാസി യുവതി 108 ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കൊക്കാത്തോട് കാട്ടാത്തി ഗിരിജൻ കോളനിയിൽ താമസക്കാരായ സനോജിന്റെ ഭാര്യ ബീന (23)യാണ് ആബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഉച്ചക്ക് പന്ത്രണ്ടരയോടെ ആണ് കോന്നി മെഡിക്കൽ കോളേജിലെ 108 ആംബുലൻസ് ജീവനക്കാർക്ക് വിവരം ലഭിക്കുന്നത്. കൊക്കത്തോട് എസ് റ്റി പ്രമോട്ടർ ആയിരുന്നു ഇവരെ വിവരം ധരിപ്പിച്ചത്. തുടർന്ന് അര മണിക്കൂർ സമയത്തിനുള്ളിൽ ഇവർ കൊക്കത്തോട് ഗിരിജൻ കോളനിയിൽ എത്തുകയും ഗർഭിണിയായ യുവതിയെ കയറ്റി കോന്നിയിലേക്ക് വരുകയുമായിരുന്നു.
എന്നാൽ യുവതിയുടെ നില വഷളായതിനാൽ വളരെ പതുക്കെ ആണ് ആംബുലൻസ് വന്നത്. എന്നാൽ അരുവാപ്പുലം സൊസൈറ്റി പടിക്കൽവെച്ച് യുവതിക്ക് പ്രസവ വേദന കലശലാവുകയും തുടർന്ന് വാഹനത്തിൽ മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെ 1.34 ഓടെ റോഡരുകിൽ ആംബുലൻസ് ഡ്രൈവർ അരുൺ വാഹനം മാറ്റി പാർക്ക് ചെയ്യുകയുമായിരുന്നു. തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന സീനിയർ നഴ്സ് ധന്യ ഡെലിവറി കിറ്റ് ഉപയോഗിച്ചാണ് പ്രസവം പൂർത്തിയാക്കിയത്. ജനനത്തെ തുടർന്ന് പുക്കിൾകൊടി വിച്ചേദിക്കുകയും ചെയ്തു. തുടർന്ന് അമ്മയെയും കുഞ്ഞിനെയുമായി കോന്നിയിലേക്കുള്ള യാത്രയിൽ ഗതാഗത കുരുക്ക് ഉണ്ടാവാതിരിക്കാൻ കോന്നി പോലീസിന്റെ സഹായവും തേടി. ഇവർ എലിയറക്കലിൽ എത്തുമ്പോഴേക്കും കോന്നിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വേണ്ട നടപടികൾ പോലീസ് സ്വീകരിച്ചിരുന്നു. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർചികിത്സക്കായി അമ്മയെയും കുഞ്ഞിനേയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033