വായ്പൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ വായ്പൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യം പൊതു സ്ഥലത്തും ജലാശയങ്ങളിലേക്ക് ഒഴുക്കുന്നതിനും കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഹെൽത്ത് ഇൻസ്പെകടറുടെ നേതൃത്വത്തിൽ ഉള്ള എൻഫോഴ്സ്മെന്റ് ടീം പരിശോധന കർശനമാക്കി. പൊതു സ്ഥലത്ത് വലിച്ചെറിഞ്ഞ മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും തുടർ പരിശോധനയിൽ വീഴ്ച കണ്ടെത്തിയാൽ ഫൈൻ ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്കി. എല്ലാ ആഴ്ചയിലും രണ്ട് ദിവസം പരിശോധന നടത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്.ബി.പിള്ള അറിയിച്ചു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദർശന ഗോവിന്ദ് , ഗ്രാമപഞ്ചായത്ത് പ്രതിനിധി ദിലീപ് കൃഷ്ണൻ.കെ.പി എന്നിവർ നേതൃത്വം നല്കി. മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്ത സ്ഥാപനങ്ങൾക്കും കുടിവെള്ളം പരിശോധന നടത്താത്ത സ്ഥാപനങ്ങൾക്കും ലൈസൻസ് നല്കുന്നതിനും കർശന നിയന്ത്രണം വരുത്തിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളുടെ പരിശോധനയും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സദ്യയിലെ വിഭവത്തെച്ചൊല്ലി തർക്കം; രാജസ്ഥാനിൽ 40 ഓളം കുടുംബങ്ങൾക്ക് ജാതിപ്പഞ്ചായത്തിന്റെ ഊരുവിലക്ക്

0
ന്യൂഡൽഹി: മരണാനന്തര ചടങ്ങിന് പരമ്പരാഗത മധുരപലഹാരമായ ‘നെയ്യ് മാൽപുവ’ വിളമ്പാത്തതിനെത്തുടർന്ന് രാജസ്ഥാനിലെ...

ബാലിയിലെ പ്രീവെഡ്ഡിങ് ഷൂട്ട് മുടങ്ങി, പിന്നാലെ സിയയുടെ അസ്വാഭാവിക പെരുമാറ്റം; കേതൻ കൊലപാതകത്തിൽ കൂടുതൽ...

0
പൂനെ: മുംബൈയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന...

വഴിപാടായി തലമുണ്ഡനം ചെയ്തു; തിരുപ്പതി ക്ഷേത്രത്തിലേക്ക് 27.5 കോടിയുടെ ഇലക്ട്രിക് ബസുകൾ വാഗ്ദാനം ചെയ്ത്...

0
ന്യൂഡൽഹി: തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ്...

തന്ത്രി കണ്ഠര് രാജീവർക്കെതിരെയുള്ള സൈബർ അധിക്ഷേപം; കർശന നടപടി ആവശ്യപ്പെട്ട് തന്ത്രികുടുംബം

0
ആലപ്പുഴ: ശബരിമല തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ...