സംസ്ഥാനത്തെ പ്രമുഖ മേക്കപ്പ് ആർടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന ; കോടികളുടെ നികുതി വെട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ മേക്കപ്പ് ആ‍‍ർടിസ്റ്റുകളുടെ സ്ഥാപനങ്ങളിൽ പരിശോധന. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗമാണ് പ്രത്യേക പരിശോധന നടത്തിയത്. ഏതാണ്ട് അൻപത് സ്ഥാപനങ്ങളിലും വീടുകളിലും ഇന്ന് പരിശോധന നടത്തിയതായും കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ജിഎസ്ടി വകുപ്പ് പുറത്തിറക്കിയ വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി മേക്കപ്പ് ആ‍ർടിസ്റ്റുകളുടെ സ്ഥാപനങ്ങളും വീടുകളും നിരീക്ഷിച്ചുവരികയായിരുന്നു എന്ന് ജി.എസ്.ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ പരിശോധന തുടങ്ങി.

രാത്രിയും പലയിടങ്ങളിലും പരിശോധന തുടരുകയാണ്. മേക്കപ്പിലൂടെ ലഭിക്കുന്ന നികുതി അടയ്ക്കേണ്ട കോടികളുടെ വരുമാന വിവരങ്ങൾ മറച്ചുവെച്ച് നികുതി വെട്ടിപ്പ് നടത്തുന്നതായാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം 32.51 കോടി രൂപയുടെ നികുതി വെട്ടിപ്പ് പ്രാഥമികമായി കണ്ടെത്തിയെന്ന് വാർത്താക്കുറിപ്പിൽ സംസ്ഥാന ജിഎസ്ടി കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി വകുപ്പിലെ ഇന്റലിജൻസ് വിഭാഗത്തിനൊപ്പം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ഇത്തരത്തിലുള്ള നികുതി വെട്ടിപ്പുകൾക്കെതിരെ ചരക്ക് സേവന നികുതി വകുപ്പ് അന്വേഷണവും നടപടികളും ശക്തമായി തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...