Friday, February 23, 2024 4:41 pm

ആവശ്യമായ രേഖകളോ ലൈസൻസോ ഇല്ല ; ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിലെ പരിശോധന ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിലെ പരിശോധന ഇന്നും തുടരും. ഇന്നലെ പരിശോധിച്ച 11 ബോട്ടുകളിൽ 9 എണ്ണത്തിന് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ എല്ലാ ബോട്ടുകളിലും പരിശോധന നടത്താനാണ് തുറമുഖ വകുപ്പിന്റെ തീരുമാനം. ലൈസൻസ് ഇല്ലാത്ത ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, താനൂർ ബോട്ട് അപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന ജീവനക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല. നാല് ജീവനക്കാരാണ് അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത്. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയാണ് താനൂർ തൂവൽ തീരത്ത് ഈ ബോട്ട് വിനോദസഞ്ചാരികളുമായി സവാരി നടത്തിയിരുന്നത്.

അപകടസമയത്തും ബോട്ടിൽ ഉൾകൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിയതാണ് പകടത്തിന് കരണമെന്നുമാണ് ആരോപണം. സൂര്യാസ്തമയത്തിനു ശേഷം സർവീസ് പാടില്ലെന്ന നിബന്ധനയും ഇവർ ലംഘിച്ചു.ഇതോടെയാണ് അപകടത്തിന് പിന്നാലെ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ പോയത്. കഴിഞ്ഞ ദിവസം നാസറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കാൻ നീക്കം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

തുടർന്ന് നാസറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു ഒളിവിൽ കഴിയുന്നതിനിടെ കോഴിക്കോട് നിന്നാണ് നാസറിനെ പിടികൂടിയത് എന്ന് പോലീസ് പറഞ്ഞു. അതേസമയം അപകട സമയത്ത് ബോട്ടിൽ 4 ജീവനക്കാർ ഉണ്ടായിരുന്നതായാണ് ദൃസാക്ഷികൾ പറയുന്നത്.അപകടത്തിന് ശേഷം ഇവരെ കണ്ടെത്താനായില്ല.നാല് പേരും ഒളിവിൽ പോയെന്നാണ് പൊലീസ് നിഗമനം. ഇവർക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഇതോടൊപ്പം കേസ് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. താനൂർ ഡിവൈഎസ്പി വിവി ബെന്നിയാണ്,കൊണ്ടോട്ടി എസിപി വിജയഭാരത് റെഡ്ഢി , താനൂർ എസ്‌എച്ച്‌ഒ ജീവൻ ബാബു അടക്കമുള്ളവരാണ് പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ. സിആർപിസി 176 പ്രകാരമാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്.വൈകാതെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ കൂടി ചുമത്തിയേക്കും .

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും : മന്ത്രി കെ രാജൻ

0
തിരുവനന്തപുരം : സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി...

കല്ലേലി കാവിൽ ആയില്യം പൂജ സമര്‍പ്പിച്ചു

0
കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ...

പാഴ്സലിൽ എം.ഡി.എം.എയെന്ന് പോലീസ് ഓഫീസറുടെ പേരിൽ വീഡിയോ കോൾ ; കൊല്ലം സ്വദേശിക്ക് നഷ്ട്‌ടമായത്...

0
തിരുവനന്തപുരം : പാഴ്സ‌ലായി അയച്ച സാധനസാമഗ്രികളിൽ എം.ഡി.എം.എ ഉണ്ടെന്നറിയിച്ച് പോലീസ് ഓഫീസർ...

തിരുപനയനൂർ കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു.

0
എടത്വ: തലവെടി തിരുപനയനൂർ കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തില്‍ പ്രവേശന...