റാന്നി താലൂക്കിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന റാന്നി സെൻ്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി :  പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി റാന്നി താലൂക്കിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന റാന്നി സെൻ്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ജോയിൻ്റ് ആർ.റ്റി .ഒ ബി അജികുമാർ പരിശോധനക്ക് പങ്കെടുത്ത സ്കൂൾ ബസ് ഡ്രൈവര്‍മാര്‍ക്ക് ക്ലാസെടുത്ത ശേഷമാണ് ബസുകളുടെ പരിശോധന ആരംഭിച്ചത്. താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നായി 51 ബസുകൾ പരിശോധനക്ക് ഹാജരാക്കിയതിൽ 46 എണ്ണം പരിശോധനയിൽ യോഗ്യത നേടി. 6 എണ്ണം പരിശോധനയില്‍ പരാജയപ്പെട്ടതായി വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പരിശോധനക്ക് എത്താതിരുന്ന സ്കൂൾ വാഹനങ്ങൾക്കായി നാളെ വീണ്ടും പരിശോധന നടത്തും. സ്കൂൾ തുറക്കുന്നതിന് മുൻപ് വാഹന പരിശോധന കൂടാതെ ജൂൺ ഒന്നിന് ആ. ർ.റ്റി ഓഫീസിന് സമീപത്തുള്ള സെൻ്റ് തെരേസാസ് സ്കൂളിൽ ഡ്രൈവര്‍മാർക്കും ആയമാർക്കും വേണ്ടി പരിശീലന ക്ലാസ് നടത്തും. ഇതിൽ യോഗ്യത നേടുന്ന സ്കൂൾ വാഹന ഡ്രൈവര്‍മാർക്ക് മാത്രമാണ് സ്കൂൾവാഹനം ഓടിക്കുവാൻ കഴിയുകയുള്ളുവെന്നും ജോയിന്‍റ് ആർ.റ്റി.ഒ പറഞ്ഞു. ജോ. ആർ.റ്റി.ഒ ബി.അജികുമാർ, എ.വി.അജികുമാർ, എം.വി.ഐമാരായ രാജേഷ്, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അന്വേഷണ സംഘം വിപുലീകരിച്ചു

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഇ ഡി...

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല

0
കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ. അതിരമ്പുഴ സ്വദേശിയായ...

കുടുംബശ്രീയുമായുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ

0
തിരുവനന്തപുരം: കെ-ഡിസ്ക് പദ്ധതികളിൽ നിന്ന് കുടുംബശ്രീയുടെ പങ്കാളിത്തം ഒഴിവാക്കിക്കൊണ്ട് സർക്കാർ...

ചോർന്നൊലിച്ച് കെട്ടിടങ്ങൾ ; പ്രതിഷേധവുമായി അലഹബാദ് സർവകലാശാലയിൽ വിദ്യാർഥികൾ

0
അലഹബാദ് : ഉത്തർപ്രദേശിലെ അലഹബാദ് സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പ്രതിഷേധവുമായി...