ഫിറ്റായി വന്ന ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങൽ: ജീവനക്കാർ മദ്യപിച്ച് ജോലിക്കെത്തുന്നുണ്ടോയെന്നു പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥൻ മദ്യപിച്ച് ജോലിക്കെത്തി. പരിശോധകസംഘത്തെക്കണ്ട് ഡിപ്പോയിൽനിന്നു മുങ്ങിയ ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി ആറ്റിങ്ങൽ ഡിപ്പോയിലെ ഇൻസ്പെക്ടർ എം.എസ്. മനോജിനെയാണ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് സസ്പെൻഡ് ചെയ്തിട്ടുള്ളത്. ഈ മാസം രണ്ടിനാണ് സംഭവം. യൂണിറ്റിലെ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധന നടത്താൻ നിയോഗിക്കപ്പെട്ടിരുന്ന ഇൻസ്പെക്ടറാണ് എം.എസ്. മനോജ്. രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടിക്കെത്തിയപ്പോൾ പ്രത്യേക പരിശോധകസംഘം ഡിപ്പോയിലുണ്ടായിരുന്നു. മാനോജ്‌ മദ്യപിച്ചതായി സംശയം തോന്നിയതിനെത്തുടർന്ന് ആദ്യം ഇദ്ദേഹത്തെ പരിശോധിക്കാൻ ഡ്യൂട്ടി സ്റ്റേഷൻമാസ്റ്റർ ആവശ്യപ്പെട്ടു. ഇതോടെ മനോജ് അനുമതിയോ മുന്നറിയിപ്പോ ഇല്ലാതെ പുറത്തേക്കു പോയി. കൃത്യവിലോപം, ചട്ടലംഘനം, അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് മനോജിനെ 20-ന് സസ്പെൻഡ് ചെയ്തത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക്-സൗദി-തുർക്കി സംയുക്ത പ്രതിരോധക്കരാർ ; മോദിയോട് ഫോണിൽ സംസാരിച്ച് യു.എസ് വൈസ് പ്രസിഡന്റ്

0
ന്യൂഡൽഹി : യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി...

ആശുപത്രയിലെത്തുന്നവരോട് മാന്യമായി പെരുമാറണം ; ജീവനക്കാർക്ക് പരിശീലനവുമായി ആരോഗ്യവകുപ്പ്

0
കോട്ടയം : സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും രോഗിക്ക് മരുന്നുമാത്രമല്ല, മാന്യമായ...

ബക്കറ്റ് മറിഞ്ഞ് ചൂട് വെള്ളം വീണ് പൊള്ളലേറ്റു ; ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരി അണുബാധയെ തുടർന്ന്...

0
കോതമംഗലം: ചൂട് വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി അണുബാധയെ...

യെമെൻ തുറമുഖത്തും സൗദി അറേബ്യയുടെ എണ്ണശുദ്ധീകരണ ശാലയിലും ആക്രമണം നടത്തി ഹൂതികൾ ; ഏഴുമരണം

0
സനാ : യെമെനിലെ തുറമുഖവും സൗദി അറേബ്യയുടെ എണ്ണ യുദ്ധീകരണശാലയും ആക്രമിച്ച്...