കട്ടപ്പന : കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് റവന്യൂ ഇന്‍സ്പെക്ടറെ കയ്യോടെ പിടികൂടി. കട്ടപ്പന നഗരസഭാ റവന്യൂ ഇന്‍സ്പെക്ടര്‍ ഷിജു അസീസ് ആണ് പിടിയിലായത്. നേരത്തെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ തന്നെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. നഗരസഭാ പരിധിയിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനു വേണ്ടി ഇയാള്‍ 13,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടറെ കയ്യോടെ പിടികൂടി
RECENT NEWS
Advertisment