ജനപ്രിയ സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഓഡിയോ കുറിപ്പുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നതായിരിക്കും പുതിയ ഫീച്ചർ. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. നിലവിൽ ഈ ഫീച്ചറിനായുള്ള പണിപ്പുരയിലാണ് ഇൻസ്റ്റഗ്രാം എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിന്‍റെ നിലവിലുള്ള ഫീച്ചറുകളുടെ വിപുലീകരണമായാണ് പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. കഴിഞ്ഞ ഡിസംബറിൽ നോട്സ് എന്ന ഒരു ഫീച്ചർ ഇൻസ്റ്റഗ്രാം കൊണ്ടുവന്നിരുന്നു ഇതിന്‍റെ തുടർച്ചായായിരിക്കും അവതരിപ്പിക്കാനിരിക്കുന്ന പുതിയ ഫീച്ചർ. നോട്സ് ഫീച്ചറിന്‍റെ സഹായത്താൽ ഉപഭോക്താക്കൾക്ക് 60 പ്രതീകങ്ങൾ വരെ ടെക്സ്റ്റും ഇമോജികളും സംയോജിപ്പിച്ച് പോസ്റ്റുകൾ തയ്യാറാക്കാൻ സഹായിക്കുന്നു. ഇതിനോട് കൂടെ വോയിസ് കൂടെ ചേർക്കാനായിരിക്കും ഇൻസ്റ്റഗ്രാമിന്റെ ശ്രമം.
നേരത്തെ ജൂണിൽ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് നോട്സ് മറ്റൊരു അപ്ഡേറ്റുമായി രംഗത്ത് വന്നിരുന്നു. ഇത് അനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ നോട്സ് പോസ്റ്റിൽ 30 സെക്കൻഡ് ഗാന ക്ലിപ്പുകൾ ഉൾപ്പെടുത്താൻ സാധിച്ചിരുന്നു. ഈ ഫീച്ചർ പുറത്തിറക്കിയതോടെ വൻ ജനസ്വീകരാര്യതയായിരുന്നു ആപ്പിന് ലഭിച്ചത്. നിരവധി ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ ഇഷ്ടപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഗ്രൂപ്പ് മെൻഷൻ ഫീച്ചറും ആപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു.
ഇതിലൂടെ ഒരു സ്റ്റോറി മെൻഷനിൽ തന്നെ നിരവധി ആളുകളെ ചേർക്കാൻ സാധിക്കുന്നതാണ്. ഇതിലൂടെ കൂടുതൽ ഭംഗിയായി സ്റ്റോറി ഇടാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നു. ഉപഭോക്താക്കൾക്ക് മികച്ച ഒരു കാഴ്ച അനുഭവം ആയിരുന്നു ഈ അപ്ഡേറ്റ് നൽകിയത്. നേരത്തെ അനാവശ്യ ഡയറക്ട് മെസേജ് (ഡിഎം) അഭ്യർത്ഥനകൾ തടയാൻ പ്ലാറ്റ്ഫോം ഒരു ഫീച്ചർ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്ന തരത്തിലായിരുന്നു ഈ മാറ്റം ഇൻസ്റ്റഗ്രാം കൊണ്ടുവന്നത്.
മെസേജുകളിലെ ഈ മാറ്റം വഴി ഉപഭോക്താക്കൾ പിന്തുടരാത്ത ആളുകളിൽ നിന്ന് ഒരു മെസേജ് മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിക്കു. ഇതുമൂലം നിങ്ങൾക്ക് പരിജയം ഇല്ലാത്ത ആളുകളുടെ നിരന്തരം വരുന്ന മെസേജ് ശല്യങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. മാത്രമല്ല ആദ്യത്തെ സന്ദേശം തികച്ചും ടെക്സ് അധിഷ്ടിതം മാത്രം ആയിരിക്കും ഉപഭോക്താക്കൾ മെസേജ് റിക്വസ്റ്റ് സ്വീകരിച്ചാൽ മാത്രമാണ് മറ്റ് ആളുകൾക്ക് ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കു. ഇത്തരം ഫീച്ചറുകൾ നിരന്തരം വരുന്ന മെസേജ്, കോളുകൾ പോലുള്ള പ്രവണതകൾ ഇല്ലാതെ ആക്കുന്നു. ഇതിന് പുറമെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വവും നൽകുന്നു. അടുത്തിടെ നിരവധി അപ്ഡേഷനുകളാണ് ഇൻസ്റ്റഗ്രാമിൽ വന്നിരിക്കുന്നത്. ആദ്യം വെറും ഒരു ഫോട്ടോ ഷെയറിങ് ആപ്പ് ആയി മാത്രമാണ് ഇൻസ്റ്റഗ്രാം ആരംഭിച്ചത്. പിന്നീട് ടിക് ടോക്കിന് സമാനമായി ചെറിയ വീഡിയോകൾ അവതരിപ്പിച്ച് തുടങ്ങിയതോടെ ആപ്പിന് ഉപഭോക്താക്കൾ വർധിക്കാൻ ആരംഭിച്ചു.
നിലവിൽ വീഡിയോ അധിഷ്ടിതമായി ആണ് ഇൻസ്റ്റഗ്രാം പ്രവർത്തിക്കുന്നത്. റീൽസ് വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ഇന്ത്യയിൽ ടിക് ടോക്ക് ബാൻ ചെയ്തതോടെ ഇന്ത്യൻ ഉപഭോക്താക്കൾ ഇൻസ്റ്റഗ്രാമിനെ ഏറ്റെടുത്തു. യുവാക്കൾക്കിടയിൽ ഫെയിസ്ബുക്കിനേക്കാൾ ആരാധകർ നിലവിൽ ഇൻസ്റ്റഗ്രാമിനാണ്. ടിക് ടോക്കിന്‍റെ അതേ പതിപ്പായാണ് ഇൻസ്റ്റഗ്രാം റീൽസ് അവതരിപ്പിച്ചത്. എങ്കിലും നിലവിൽ തങ്ങളുടേതായ നിരവധി ഫീച്ചറുകൾ ഇപ്പോൾ റീൽസിന് ഉണ്ട്. ഈ അടുത്തിടയ്ക്കാണ് ഇൻസ്റ്റാഗ്രാമിന് ഒരു അനുബന്ധ ആപ്പ് മെറ്റ പുറത്തിറക്കിയത്. ത്രെഡ്സ് എന്ന് പേരിട്ടിരുന്ന ആപ്പ് ട്വിറ്ററിന്‍റെ എതിരാളി എന്ന രീതിയിലാണ് അവതരിച്ചത്. പുറത്തിറങ്ങി വെറും അഞ്ച് ദിവസത്തിനുള്ളിൽ 100 മില്യൺ ഉപഭോക്താക്കൾ ത്രെഡ്സിൽ ലോഗ്ഇൻ ചെയ്തിരുന്നു. എന്നാൽ ഇവലിരിൽ 80 ശതമാനം ആളുകളും ഇപ്പോൾ ഈ ആപ്പ് ഉപേ ക്ഷിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033