Thursday, July 18, 2024 5:22 pm

അദ്ദേഹം ആർഎൻ രവിയല്ല, ആര്‍എസ്എസ് രവി ; തമിഴ്നാട് ഗവര്‍ണറെ പരിഹസിച്ച് ഉദയനിധി സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നീറ്റ് വിരുദ്ധ ബില്ലില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ പരിഹസിച്ച് യുവജനക്ഷേമ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സംസ്ഥാനത്ത് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജ്വേറ്റ്) നിരോധിക്കുന്ന ബിൽ പാസാക്കാൻ ഗവർണർ ആർഎൻ രവി വിസമ്മതിച്ചതിതിനെ തുടർന്നാണ് വിമർശനം. ഗവര്‍ണറെ ‘ആർഎസ്എസ് രവി’ എന്നു വിളിച്ചായിരുന്നു ഉദയനിധിയുടെ പരിഹാസം. നീറ്റ് ബില്ലിനെതിരെ ഡിഎംകെ വിദ്യാർഥികളും മെഡിക്കൽ വിഭാഗങ്ങളും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത നിരാഹാര സമരത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. ബില്ലിന് അനുമതി നൽകുന്ന അവസാന വ്യക്തി താനായിരിക്കുമെന്ന ഗവർണറുടെ പരാമർശത്തിനെതിരെയാണ് ഉദയനിധിയുടെ പ്രതികരണം.

ഗവർണറെ അഹങ്കാരിയെന്ന് വിളിച്ച് ഉദയനിധി പറഞ്ഞു. “അദ്ദേഹം ആർഎൻ രവിയല്ല, ആർഎസ്എസ് രവിയാണ്, ഞാൻ ഗവർണറോട് ചോദിക്കട്ടെ, നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? നിങ്ങൾ ഒരു പോസ്റ്റ്മാൻ മാത്രമാണ്.” “നിങ്ങളുടെ പദവിയിൽ നിന്ന് രാജിവെക്കുക. ഏതെങ്കിലും നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുക, ജനങ്ങളെ നേരിൽ കണ്ട് നിങ്ങളുടെ ആശയങ്ങൾ പറയുക, അവർ നിങ്ങൾക്ക് നേരെ ചെരിപ്പെറിയും. നിങ്ങൾ വിജയിച്ചാൽ, ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കും, നീറ്റിനെ പിന്തുണയ്ക്കും.”- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി ലൈംഗികപീഡനം : യുവാവ് അറസ്റ്റിൽ

0
പത്തനംതിട്ട : സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട്, വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം, 2 ദിവസത്തിനുള്ളിൽ ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴ തുടരും

0
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര...

മാവോയിസ്റ്റ് ബന്ധമുള്ളയാളെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് തീവ്രവാദ വിരുദ്ധ സേന പിടികൂടി

0
കൊച്ചി: മാവോയിസ്റ്റ് ബന്ധമുള്ളയാളെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് തീവ്രവാദ...

കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണവും സൗജന്യ മെഗാ മെഡിക്കൽ...

0
പത്തനംതിട്ട : ഉമ്മൻചാണ്ടി ഓരോ മലയാളികളുടെയും ഓർമ്മകളിലൂടെ ജീവിക്കുകയാണെന്ന് കെപിസിസി അംഗം...