Friday, October 11, 2024 6:08 pm

പോസ്റ്റ് പെയ്ഡ് കൊള്ളാമോ? ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഏറ്റവും നിരക്കുകുറഞ്ഞ ഈ പ്ലാനുകൾ പരിശോധിക്കൂ

For full experience, Download our mobile application:
Get it on Google Play

ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കുന്ന അ‌തേ പ്രാധാന്യത്തോടെ നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ പലർക്കും പോസ്റ്റ്പെയ്ഡ് പ്ലാനുകളെപ്പറ്റി കാര്യമായ ധാരണയില്ല. കൂടുതലാളുകളും പ്രീപെയ്ഡ് പ്ലാനുകളാണ് കൂടുതൽ സൗകര്യപ്രദം എന്ന വിലയിരുത്തലിൽ പ്രീപെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നു. എന്നാൽ പോസ്റ്റ് പെയ്ഡ്  പ്ലാൻ പരീക്ഷിക്കാൻ താൽപര്യപ്പെടുന്നവരുമുണ്ട്.

പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടിവരും എന്ന് പലരും ഭയക്കാറുണ്ട്. എന്നാൽ കുറഞ്ഞ നിരക്കിലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളും ലഭ്യമാണ്. ആവശ്യം തിരിച്ചറിഞ്ഞ് അനുയോജ്യമായ പ്ലാനുകൾ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ജിയോ, എയർടെൽ, വിഐ തുടങ്ങിയ പ്രമുഖ ടെലിക്കോം കമ്പനികൾ നിരവധി മികച്ച പോസ്റ്റ്  പെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ബില്ല് വരുന്നതനുസരിച്ച് പണമടയ്ക്കാൻ തയാറുള്ള ആളുകൾക്ക് പോസ്റ്റ്പെയ്ഡ് സേവനങ്ങൾ പരീക്ഷിക്കാവുന്നതാണ്. പോസ്റ്റ്  പെയ്ഡ് പ്ലാനുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജിയോ, എയർടെൽ, വിഐ എന്നിവരുടെ എൻട്രിലെവൽ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുത്തുകൊണ്ട് ആഗ്രഹം നിറവേറ്റാൻ സാധിക്കും. ഈ മൂന്ന് കമ്പനികളും നൽകുന്ന നിരക്കുകുറഞ്ഞ എൻട്രിലെവൻ പോസ്റ്റ്പെയ്ഡ് പ്ലാനുകളും അ‌വയിലെ ആനുകൂല്യങ്ങളും ഇവിടെ പരിചയപ്പെടാം.

വിഐയുടെ എൻട്രിലെവൽ പോസ്റ്റ് പെയ്ഡ് പ്ലാൻ : പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ കാര്യത്തിൽ വിഐ ആളൊരു പുലിയാണ്. പ്രീപെയ്ഡ് വരിക്കാരെക്കാൾ പോസ്റ്റ്പെയ്ഡ് മേഖലയിൽ വിഐക്ക് കരുത്തും സ്വാധീനവും കൂടുതലുണ്ട്. കഴിഞ്ഞ വർഷം അവസാനം, വിഐ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഓഫറുകൾ പുതുക്കി. വിഐയുടെ നിലവിലുള്ള ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ 401 രൂപ നിരക്കിലാണ് എത്തുന്നത്. 401 രൂപയുടെ വിഐ പ്രതിമാസ പോസ്റ്റ്പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ്, 3000 എസ്എംഎസ്, 50 ജിബി ഡാറ്റ എന്നിവ ലഭിക്കും. ഇതിന് പുറ​മേ അ‌ധിക ആനുകൂല്യങ്ങളായി 12 AM മുതൽ 6 AM വരെ അ‌ൺലിമിറ്റഡ് ഡാറ്റയും വിഐ മൂവീസ് ആൻഡ് ടിവി, ഹങ്കാമ മ്യൂസിക്ക്, വിഐ ഗെയിംസ് എന്നിവയും ലഭിക്കും. ഇതോടൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും ഈ പോസ്റ്റ്പെയ്ഡ് പ്ലാനിൽ വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്ന് ഓപ്ഷനുകളാണ് വിഐ നൽകുന്നത്. ഇതിലൊന്ന് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. 1 വർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ, 12 മാസത്തേക്ക് സോണിലിവ് മൊബൈൽ, അല്ലെങ്കിൽ 1 വർഷത്തേക്ക് സൺനെക്സ്റ്റ് പ്രീമിയം എന്നവയാണ് വിഐ നൽകുന്ന ഓപ്ഷനുകൾ. ഉപയോക്താവിന് ഇഷ്ടമുള്ള ഒന്ന് തെരഞ്ഞെടുക്കാം.

എയർടെലിന്‍റെ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ: ഭാരതി എയർടെല്ലിന്‍റെ ഏറ്റവും നിരക്ക് കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ 399 രൂപ നിരക്കിൽ എത്തുന്നു. 40 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും എയർടെലിന്റെ അൺലിമിറ്റഡ് 5G ഡാറ്റയ്ക്കുള്ള യോഗ്യതയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറത്തിന്‍റെ നേതൃത്വത്തില്‍ കോന്നിയൂര്‍ രാധാകൃഷ്ണന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിച്ചു

0
പത്തനംതിട്ട : സാമൂഹിക സാംസ്ക്കാരിക നായകനും അധ്യാപകനുമായിരുന്ന കോന്നിയൂര്‍ രാധാകൃഷ്ണന്‍റെ ഒന്നാം...

പൊന്തന്‍പുഴ വനമേഖലയിൽ വൻതോതിൽ മാലിന്യം തള്ളുന്നു

0
റാന്നി: മനോഹരമായ പ്രകൃതിയെ സാമൂഹ്യ വിരുദ്ധരുടെ നേതൃത്വത്തില്‍ മാലിന്യം നിക്ഷേപിച്ചു നശിപ്പിക്കുന്നതായി...

ഹോട്ടൽ മുറിയിൽ മദ്യക്കുപ്പിയുമായി നിൽക്കുന്ന എസ്എഫ്ഐ നേതാക്കൾ ; പിന്നാലെ അച്ചടക്ക നടപടി

0
തിരുവനന്തപുരം: ഹോട്ടൽ മുറിയിലെ മദ്യപാന ദൃശ്യം പുറത്തായതിന് പിന്നാലെ തിരുവനന്തപുരത്തെ എസ്എഫ്ഐ...

റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

0
അമരാവതി: വിജയവാഡ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു. വ്യാഴാഴ്ച...