Sunday, October 6, 2024 7:50 pm

താനൂർ കസ്റ്റഡി മരണം ; കുടുംബത്തെ സ്വാധീനിക്കാൻ പോലീസ് ശ്രമിച്ചെന്ന് സഹോദരൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : താനൂർ കസ്റ്റഡി മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. കേസിന്റെ തുടക്കം മുതലേ കുടുംബത്തെ പോലീസ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു. ഇടനിലക്കാർ മുഖേനയാണ് മൂന്ന് തവണ ഇതിന് ശ്രമം നടന്നുവെന്നാണ് ആരോപണം. ആദ്യം മുതലേ കേസുമായി മുന്നോട്ട് പോകുമെന്നും കോംപ്രമൈസിന് തയാറാവില്ലെന്നും കുടുംബം നിലപാടെടുത്തിരുന്നതായും ഹാരിസ് ജിഫ്രി പറഞ്ഞു. ചില ബന്ധുക്കളെ ഇടനിലക്കാരാക്കിയായിരുന്നു കോംപ്രമൈസിന് ശ്രമം നടന്നത്. എന്നാൽ ആദ്യം ഘട്ടത്തിൽ തന്നെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഹാരിസ് ജിഫ്രി വ്യക്തമാക്കി. അതേസമയം താനൂർ കസ്റ്റഡി മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അറുപതോളം പേരുടെ മൊഴി അന്വേഷണ സംഘം ഇതിനോടകം രേഖപ്പെടുത്തി. താമിർ ജിഫ്രിയെ മർദിച്ച നിലവിൽ സസ്‌പെൻഷനിൽ കഴിയുന്ന ഡാൻസാഫ് ടീമിന്റെയും എസ്‌ഐയുടെയും മൊഴി എടുക്കാനായില്ല. ഇവർ ഒളിവിലാണ്. താമിർ ജിഫ്രി മരിച്ച ദിവസം സ്റ്റേഷൻ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പോലിസുകാരുടെ മൊഴി നേരത്തെ എടുത്തിരുന്നു. സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. സിബിഐ അന്വേഷണം വേഗത്തിൽ ആക്കണമെന്നാണ് താമിർ ജിഫ്രിയുടെ കുടുംബത്തിന്റെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയായ ശേഷം ഉതിമൂട് ജംഗ്ഷനിൽ അപകടങ്ങൾ പെരുകുന്നു

0
റാന്നി : സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയായ ശേഷം ഉതിമൂട് ജംഗ്ഷനിൽ...

കോന്നി സി എഫ് ആർ ഡി കോളേജിൽ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തി വന്ന...

0
കോന്നി : കോന്നി സി എഫ് ആർ ഡി കോളേജിൽ വിദ്യാർത്ഥി...

മത്സ്യത്തൊഴിലാളികൾ സമാഹരിച്ച വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള തുക കൈമാറി

0
തൃശൂർ : കടങ്ങോട് പഞ്ചായത്ത് മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ സിഐടിയു...

ആന്റോ ആന്റണി എംപിയുടെ ഇടപെടൽ ; കോട്ടയം പാതയിൽ പുതിയ മെമു സർവീസ്

0
കോട്ടയം : യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയിൽ പുതിയ...