പുതിയ അപ്ഡേഷനുമായി ഇൻസ്റ്റഗ്രാം

For full experience, Download our mobile application:
Get it on Google Play

പുതിയ അപ്ഡേഷനുമായി സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം. പുതിയ അപ്ഡേഷനനുസരിച്ച് പുതിയതായി സൈൻഇൻ ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു. കൗമാരക്കാരെ നിയന്ത്രിക്കുന്നതിനുള്ള പുതിയ അപ്ഡേഷനാണ് ടീൻ അക്കൗണ്ട് ഫീച്ചർ. മാതാപിതാക്കളുടെ മാർഗനിർദേശത്തിൽ കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലുള്ള അക്കൗണ്ടുകൾ അടുത്തയാഴ്ച മുതൽ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നും കമ്പനി പറയുന്നു. ഘട്ടംഘട്ടമായാണ് ഇൻസ്റ്റാഗ്രാം ടീൻ അക്കൗണ്ടുകൾ പുറത്തിറക്കുന്നത്. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ആദ്യം ടീൻ അക്കൗണ്ട് ആരംഭിക്കുന്നത്.

60 ദിവസത്തിനുള്ളിൽ ഈ പ്രദേശങ്ങളിൽ മാറ്റം പ്രകടമാകും. യൂറോപ്യൻ യൂണിയൻ മേഖലയ്ക്ക് ഈ വർഷാവസാനം ഈ പതിപ്പ് ലഭിക്കുമെന്നും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു. വരും വര്‍ഷങ്ങളിൽ മുഴുവൻ കൗമാരക്കാരെയും ടീൻ അക്കൗണ്ടുകളിൽ ഉൾപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. സുരക്ഷയ്ക്കാണ് ഇത്തരം അക്കൗണ്ടുകളിലൂടെ പ്രാധാന്യം നല്‍കുന്നത്. ഉപയോക്താവിനെ ആർക്കൊക്കെ ബന്ധപ്പെടാനാകുമെന്നതും അവർക്ക് ലഭിക്കുന്ന ഉള്ളടക്കവും ഇതിലൂടെ നിയന്ത്രിക്കപ്പെടുന്നു. 16 വയസിന് താഴെയുള്ള കൗമാരക്കാർക്ക് സെറ്റിങ്‌സിൽ മാറ്റം വരുത്താൻ രക്ഷിതാവിന്‍റെ അനുമതി ആവശ്യമാണ്. കൗമാരക്കാരുടെ അക്കൗണ്ടുകൾ സ്വമേധയാ പ്രൈവറ്റായി മാറുമെന്നതാണ് പ്രധാന മാറ്റം. മെസേജുകൾ അയക്കുന്നതിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും. കുട്ടികൾക്ക് ലഭിക്കുന്ന സെൻസിറ്റീവ് കണ്ടന്‍റുകൾ കമന്‍റുകൾ, ഡിഎമ്മുകള്‍ എന്നിവയിൽ നിന്നും മോശമായ ഭാഷയും, ശൈലികളും സ്വയമേവ ഫിൽട്ടർ ചെയ്യപ്പെടും. ഓരോ ദിവസവും 60 മിനിറ്റിന് ശേഷം ആപ്പിൽ നിന്ന് പുറത്തിറങ്ങാൻ കൗമാരക്കാർക്ക് അറിയിപ്പുകൾ ലഭിക്കും. രാത്രി 10 മണിക്കും രാവിലെ ഏഴ് മണിക്കും ഇടയിൽ സ്ലീപ്പ് മോഡ് ഓണാകുമെന്ന മെച്ചവുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....