പരുവ : എസ്.എൻ.ഡി.പി യോഗം 1298-ാം-ാം പരുവ ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ ശിവഗിരി മഠത്തിലെ ധർമ്മവ്രത സ്വാമികൾ നിർവഹിച്ചു. തന്ത്രി പി.വി.ഷാജൻ തന്ത്രികൾ, രാഹുൽ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. അഷ്ടദ്രവ്യസമേതം മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, പ്രതിഷ്ഠാ പൂജകൾ, മഹാഗുരുപൂജ, മഹാപ്രസാദമൂട്ട് എന്നിവ നടന്നു. ശാഖാ ആസ്ഥാന മന്ദിര സമർപ്പണവും സമ്മേളനം ഉദ്ഘാടനവും എരുമേലി യൂണിയൻ ചെയർമാൻ കെ.പത്മകുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഇ.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.
ഓഫീസ് ഉദ്ഘാടനം യൂണിയൻ കൺവീനർ ബ്രഷ്നേവ്.പി.എസ് നിർവഹിച്ചു.ധർമ്മവ്രത സ്വാമികൾ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ.സി.എസ് മുഖ്യ പ്രഭാഷണവും യോഗം ബോർഡ് മെമ്പർ എം.വി.അജിത്ത് കുമാർ പ്രതിഷ്ഠാദിന സന്ദേശവും നൽകി. ശാഖാ സെക്രട്ടറി ഇ.ആർ.ഷിബുകുമാർ, രമാദേവി, പ്രസന്നകുമാരി, എ.ആർ.രവീന്ദ്രൻ, കെ.ബി.ഷാജി, ജി.വിനോദ് , കെ.കെ.സുകുമാരൻ, ക്ഷേത്രം സെക്രട്ടറി മനോജ് കുമാർ, മുൻ ശാഖാ പ്രസിഡന്റുമാരായ ഡി.രാജസിംഹൻ, ടി.എസ്.ശശിധരൻ, ജയകുമാർ.എസ്, ശാഖാ വൈസ് പ്രസിഡന്റ് എം.സി. ഭദ്രൻ എന്നിവർ പ്രസംഗിച്ചു. ശാഖാ മന്ദിര നിർമ്മാണത്തിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ വരെയും ശാഖയിലെ മുതിർന്ന അംഗങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു.