നെടുമങ്ങാട് ജാതി വിവേചനം ; കുറ്റക്കാരായ പോലീസുകാരെ ശിക്ഷിക്കണം – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസിന്റെ ഭീകരമായ ജാതി വിവേചനത്തിനിരയായ നെടുമങ്ങാട്ടെ ദലിത് സ്ത്രീ ബിന്ദുവിനെ സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ, സെക്രട്ടറി സുനിൽ അട്ടപ്പാടി എന്നിവരുടെ നേതൃത്വത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രവർത്തകർ വീട്ടിൽ സന്ദർശിച്ച് ഐക്യദാർഢ്യമറിയിച്ചു. കള്ളക്കേസ് ചുമത്തിയതടക്കം ബിന്ദുവിനെതിരെയുള്ള പോലീസിന്റെ മുഴുവൻ നടപടികളും വംശീയവും ജനാധിപത്യ സമൂഹത്തിന് നിരക്കാത്തതാണെന്ന് ഗോപു തോന്നക്കൽ പറഞ്ഞു. കുടിവെള്ളം നൽകാതെ, വീട്ടുകാരെ അറിയിക്കുക പോലും ചെയ്യാതെ 20 മണിക്കൂർ നേരമാണ് അവരെ പോലീസ് സ്റ്റേഷനിൽ ഇരുത്തിയത്. എസ്.ഐയെ സസ്പെൻ്റ് ചെയ്യുന്നതിലൂടെ മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല.

വിശദമായ അന്വേഷണം നടത്തുകയും കുറ്റക്കാരായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും മാതൃകാപരമായ ശിക്ഷ നൽകുകയും ചെയ്തേ പറ്റൂ. ഭരണകൂടത്തിന്റെയും പോലീസിന്റെയും ദലിത് – ആദിവാസി -മുസ്‌ലിം വിരുദ്ധ വംശീയതയെ വിദ്യാർത്ഥി യുവജനങ്ങളെ അണിനിരത്തി ഫ്രറ്റേണിറ്റി പ്രതിരോധിക്കും.’കേരളത്തിലെ പോലീസ് ആക്രമണങ്ങളും ഭരണകൂട വംശീയതയും’ എന്ന തലക്കെട്ടിൽ വംശീയ നിയമവാഴ്ചക്കെതിരെ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി മെയ് 24 ശനിയാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ 10 മണിക്ക് പ്രതിരോധ സംഗമം സംഘടിപ്പിക്കുമെന്നും ഗോപു തോന്നക്കൽ അറിയിച്ചു. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം ഭരണകൂട – പോലീസ് അതിക്രമങ്ങൾക്കും വംശീയതക്കും ഇരയായ ആളുകളും സംഗമത്തിൽ അണിനിരക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...