എസ്.എൻ.ഡി.പി പരുവ ശാഖയിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയും ശാഖാ ആസ്ഥാന മന്ദിര സമർപ്പണവും നടന്നു

For full experience, Download our mobile application:
Get it on Google Play

പരുവ : എസ്.എൻ.ഡി.പി യോഗം 1298-ാം-ാം പരുവ ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ ശിവഗിരി മഠത്തിലെ ധർമ്മവ്രത സ്വാമികൾ നിർവഹിച്ചു. തന്ത്രി പി.വി.ഷാജൻ തന്ത്രികൾ, രാഹുൽ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. അഷ്ടദ്രവ്യസമേതം മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, പ്രതിഷ്ഠാ പൂജകൾ, മഹാഗുരുപൂജ, മഹാപ്രസാദമൂട്ട് എന്നിവ നടന്നു. ശാഖാ ആസ്ഥാന മന്ദിര സമർപ്പണവും സമ്മേളനം ഉദ്ഘാടനവും എരുമേലി യൂണിയൻ ചെയർമാൻ കെ.പത്മകുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ഇ.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.

ഓഫീസ് ഉദ്ഘാടനം യൂണിയൻ കൺവീനർ ബ്രഷ്നേവ്‌.പി.എസ് നിർവഹിച്ചു.ധർമ്മവ്രത സ്വാമികൾ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ.സി.എസ് മുഖ്യ പ്രഭാഷണവും​ യോഗം ബോർഡ് മെമ്പർ എം.വി.അജിത്ത് കുമാർ പ്രതിഷ്ഠാദിന സന്ദേശവും നൽകി. ശാഖാ സെക്രട്ടറി ഇ.ആർ.ഷിബുകുമാർ, രമാദേവി,​ പ്രസന്നകുമാരി,​ എ.ആർ.രവീന്ദ്രൻ, കെ.ബി.ഷാജി,​ ജി.വിനോദ് , കെ.കെ.സുകുമാരൻ, ക്ഷേത്രം സെക്രട്ടറി മനോജ് കുമാർ, മുൻ ശാഖാ പ്രസിഡന്റുമാരായ ഡി.രാജസിംഹൻ, ടി.എസ്.ശശിധരൻ, ജയകുമാർ.എസ്, ശാഖാ വൈസ് പ്രസിഡന്റ് എം.സി. ഭദ്രൻ എന്നിവർ പ്രസംഗിച്ചു. ശാഖാ മന്ദിര നിർമ്മാണത്തിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയ വരെയും ശാഖയിലെ മുതിർന്ന അംഗങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...