ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് സമ്പൂര്‍ണ കൈത്താങ്ങാവുന്ന ഇന്‍സുലേറ്റഡ് വാക്‌സിന്‍ വാന്‍ ഫ്ളാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും പത്തനംതിട്ട ജില്ലയ്ക്ക് ലഭിച്ച ഇന്‍സുലേറ്റഡ് വാക്സിന്‍ വാന്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പ്രതിവര്‍ഷം സിഎസ്ആര്‍ ഫണ്ടിലേക്ക് വകമാറ്റുന്ന കോര്‍പറേഷന്റെ ലാഭവിഹിതമായ തുകയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുന്നത്. ഈ വര്‍ഷം പ്രസ്തുത തുക കോവിഡ് അനന്തര തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്.

കേരളത്തിലെ ഒന്‍പത് ജില്ലാ ആശുപത്രികളില്‍ 1.17 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഏറ്റവും കൂടുതല്‍ തുകയായ 20 ലക്ഷം രൂപ നല്‍കിയത് പത്തനംതിട്ട ജില്ലയ്ക്കാണ്. ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശബരിമലയിലെ ആരോഗ്യ പ്രതിരോധ മേഖലയില്‍ കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്ന് സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ ഡയറക്ടര്‍മാരായ സുരേഷ് വാര്യര്‍, കെ.വി. പ്രദീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിത കുമാരി, എന്‍എച്ച്എം ഡിപിഎം ഡോ.എസ്.ശ്രീകുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.സന്തോഷ് കുമാര്‍, കോര്‍പറേഷന്‍ കേരള റീജിയണല്‍ മാനേജര്‍ ബി.ആര്‍ മനീഷ്, എസ്‌ഐഒ എ.മന്‍സൂര്‍, കണ്‍സള്‍ട്ടന്റ് ബി.ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...