പാക് സൈന്യത്തിന്റ സഹായത്തോടെ ജമ്മുവിലേക്ക് ഭീകരർ കടന്നെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പാക് സൈന്യത്തിന്റ സഹായത്തോടെ ജമ്മുമേഖലയിലേക്ക് ഭീകരർ കടന്നെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. അൻപതിലധികം ഭീകരർ പാക് സൈന്യത്തിന്റെ സഹായത്തതോടെ കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹിരാ നഗർ മേഖലകളിലൂടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതെന്നാണ് സംശയം. ചൈനീസ് അതിർത്തിയിലെ ഇന്ത്യൻ നീരീക്ഷണത്തിന്റെ ശ്രദ്ധതിരിക്കാനാണോ ഈ ശ്രമമെന്നും ഇന്ത്യൻ സൈന്യം സംശയിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ ഡോഡയിലെ രണ്ടിടങ്ങളിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ നടക്കുകയാണ്. മേഖലയിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നുണ്ട്. ഡോഡയിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രണ്ടിടങ്ങളിൽ കൂടെ ഏറ്റുമുട്ടലുണ്ടായത്. ബട്ട മേഖലയിലെ രണ്ട് ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയിൽ അഞ്ചിലധികം ഭീകരർ ഒളിച്ചിരിക്കുന്നു എന്നാണ് സൂചന.

കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിൽ എത്തിച്ചു. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ബിജേന്ദ്ര, അജയ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരവാദം നേരിടാൻ ശക്തമായ നടപടി വേണമെന്ന് ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ പിതാവ് റിട്ടയേര്‍ഡ് കേണൽ ഭുവനേഷ് ഥാപ്പ പ്രതികരിച്ചു. ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...