മണിപ്പുരില്‍ വന്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത ; ബിജെപി സഖ്യം അവസാനിപ്പിക്കുമെന്ന് എന്‍പിപി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: വന്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മണിപ്പുരില്‍ അതീവ ജാഗ്രതാനിര്‍ദേശം. ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച ആരാധന നടക്കുന്ന ദിവസമായതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. നേരത്തെയുണ്ടായ ആക്രമണങ്ങളില്‍ തിരിച്ചടിക്ക് വിവിധ സായുധ ഗ്രൂപ്പുകള്‍ തയാറെടുക്കുന്നതായാണ് കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയത്. കരസേനയും അസം റൈഫിള്‍സും രാത്രിയിലും ഫ്ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷം തുടര്‍ന്നാല്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് സഖ്യകക്ഷിയായ എന്‍പിപി മുന്നറിയിപ്പ് നല്‍കിയിരുന്നു. കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്ന് മണിപ്പുര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ ഡിജിപിയും എന്‍പിപി ഉപാധ്യക്ഷനുമായ ജോയ് കുമാര്‍ സിങ്ങാണ് ഇന്നലെ ഇംഗ്ലീഷ് വാര്‍ത്താ ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കര്‍

0
ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ...

അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 75 ആയി ഉയർന്നു

0
അസം: അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 75 ആയി ഉയർന്നു. ചൊവ്വാഴ്ച...

വൃദ്ധസദനങ്ങളുടെ പേര് മാറ്റാൻ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ

0
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ 20...