മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം, പക്ഷേ നിര്‍ബന്ധിക്കരുത് ; ആര്യ രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം. പക്ഷേ നിര്‍ബന്ധിക്കരുതെന്ന് തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. വിവാഹം വ്യക്തിപരമായ തീരുമാനമാണ്. ഒരാളോട് നിങ്ങള്‍ ഇങ്ങനയേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് ജനാധിപത്യമല്ലെന്നും ആര്യ രാജേന്ദ്രന്‍ പറയുന്നു. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹം നിശ്ചയിച്ചതിന് പിന്നാലെ പ്രമുഖ മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും നിലപാടുകള്‍ തുറന്ന് പറയുന്നത്.

മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നാല്‍ പക്ഷേ നിര്‍ബന്ധിക്കരുത് എന്നും ആര്യ അഭിമുഖത്തില്‍ പറയുന്നു. ഇരുവരും പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയം വിവാഹത്തില്‍ എത്തിയതിനെ കുറിച്ചും ഇരുവരും വ്യക്തമാക്കുന്നു. പ്രണയ വിവാഹമാണെങ്കിലും വിട്ടുകാരും പാര്‍ട്ടിയും അറിഞ്ഞുകൊണ്ടാണ് വിവാഹ തീരുമാനം എടുത്തത് എന്നും സച്ചിനും ആര്യയും പറയുന്നു.

ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളോട് പ്രണയത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. രക്ഷിതാക്കളെപോലെയാണ് നേതാക്കള്‍ സംസാരിച്ചത്. പാര്‍ട്ടി അനുമതിയെന്നത് മാധ്യമ വ്യാഖ്യാനമാണ് എന്നാണ് സച്ചിന്‍ ഇക്കാര്യം വിശദീകരിക്കുന്നത്. പ്രണയമെന്നൊരു ചിന്ത വന്നപ്പോള്‍ തന്നെ ആദ്യം പറഞ്ഞത് വീട്ടില്‍ സംസാരിക്കാമെന്ന് സച്ചിന്‍ ദേവാണ് പറഞ്ഞത് എന്നും ആര്യ ചൂണ്ടിക്കാട്ടുന്നു. ആദ്യം ചേട്ടനോടാണ് കാര്യം പറഞ്ഞത്. പിന്നീട് അച്ഛനമ്മമാരോട് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സച്ചിന്‍ വീട്ടില്‍ വരുകയും ചെയ്തു. ആര്യ വിശദീരിക്കുന്നു.

ഇക്കാര്യമെല്ലാം നടന്നത് ആര്യ തിരുവനന്തപുരം മേയര്‍ ആവുന്നതിന് മുമ്പാണെന്നും സച്ചിന്‍ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാനുള്ള താത്പര്യത്തെ കുറിച്ച്‌ ആര്യയുടെ വീട്ടുകാരെ അറിയിച്ചു. നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു ആര്യയുടെ അച്ഛന്റെ മറുപടി. ആര്യ തന്നെ തീരുമാനമെടുക്കട്ടെയെന്നും വ്യക്തമാക്കി. ജീവിതമാകുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി അമ്മ സൂചിപ്പിച്ചു. അതിനുശേഷമാണ് വീട്ടില്‍ അമ്മയോട് കാര്യം പറഞ്ഞത്. അമ്മ വഴി പ്രണയം അച്ഛനും അറിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പ് വന്നതോടെ ആര്യ മത്സരിച്ച്‌ മേയറായി. പിന്നീട് തിരക്കിന്റെ കാലമായിരുന്നു എന്നും സച്ചിന്‍ പറയുന്നു. ബീച്ചിലും മ്യൂസിയത്തും പോയിരിക്കുന്നത് മാത്രമല്ല പ്രണയമെന്നും ആര്യ രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....