മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചത് വളരെ ദൗര്‍ഭാഗ്യകരമെന്ന് രാജ്യസഭ എംപി ജെബി മേത്തര്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചത് വളരെ ദൗര്‍ഭാഗ്യകരമെന്ന് രാജ്യസഭ എംപി ജെബി മേത്തര്‍. പി ശശിയെ നിയമിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ത്രീകള്‍ക്ക് കടന്ന് ചെല്ലാന്‍ പറ്റാത്ത സ്ഥലമായി മാറിയെന്നും അവര്‍ ആരോപിച്ചു. പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി നിയമിതനായതോടെയാണ് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് എന്നതിനെക്കുറിച്ച്‌ കൃത്യമായ വിവരമില്ല.

ഇത് അതിജീവിതക്ക് നീതി ലഭിക്കാതിരിക്കാന്‍ കാരണമാകുമോ എന്നതിനെ കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത് വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയുടേത്.

കളങ്കിതരായവരുടെ ഒരു കൂട്ടമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളത്. ഏതൊരു തരത്തിലും ഇത് അംഗീകരിക്കാനാകില്ല. സ്ത്രീകള്‍ സില്‍വര്‍ ലൈനിനെതിരെ റോഡിലിറങ്ങി പ്രതിഷേധിച്ചാല്‍ വലിച്ചിഴക്കുന്ന പോലീസ് ഒരു ഭാഗത്ത്. ബൂട്ടിട്ട് ചവിട്ടുന്ന പോലീസ് മറുഭാഗത്ത്. എന്തെങ്കിലും സഹായത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കയറിചെല്ലാന്‍ ഇനി സ്ത്രീകള്‍ക്ക് ധൈര്യമുണ്ടാകുമോയെന്നും അവര്‍ ചോദിച്ചു.

ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഒരാളാണ് പി ശശി. അയാള്‍ ചെയ്ത തെറ്റ് വളരെ ഗുരുതരമായതുകൊണ്ടാണല്ലോ അയാളെ ആ സ്ഥാനത്ത് നിന്ന് മാറ്റിയത്. അങ്ങനെയുള്ള ഒരാളെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത് പിന്‍വലിക്കേണ്ടതാണ്. ഇതിനെതിരെ മഹിള കോണ്‍ഗ്രസിന് ശക്തമായ പ്രതിഷേധമുണ്ട്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയതിലും അതില്‍ ആരുടേയെങ്കിലും ഇടപെടലുണ്ടായിട്ടുണ്ടോ എന്നും കൃത്യമായി അറിയില്ല. അതിനെക്കുറിച്ച്‌ വിവരമില്ല.

പക്ഷെ പൊതുവെ സ്ത്രീ സുരക്ഷക്ക് ഒരു പ്രാധാന്യവും കൊടുക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്ന് വളരെ നിസാഹായതയോടെ പറയുകയാണ്. പി ശശിയെക്കുറിച്ചുള്ള നിലപാട് മഹിളാ കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്. പി ശശിയെ നിയമിച്ചതാണ് എഡിജിപിയുടെ സ്ഥലംമാറ്റത്തിന് കാരണമെന്നോ ഇത് അതിജീവിതക്ക് നീതി ലഭിക്കാതിരിക്കാന്‍ കാരണമാകുമെന്നതിനെക്കുറിച്ചോ പ്രത്യേകിച്ചൊരു പ്രതികരണത്തിന് ഇപ്പോള്‍ തയ്യാറല്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...