കശ്മീരിൽ പ്രധാനമന്ത്രിയുടെ റാലി നടക്കാനിരിക്കുന്ന സ്ഥലത്തിന് സമീപം സ്ഫോടനം

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : കശ്മീരില്‍ പ്രധാനമന്ത്രിയുടെ റാലി നടക്കാനിരിക്കുന്ന സ്ഥലത്തിന് സമീപം സ്ഫോടനം. പ്രധാനമന്ത്രിയുടെ റാലി കടന്ന് പോകുന്ന സ്ഥലത്തിന് 12 കിലോമീറ്റര്‍ അപ്പുറത്തായാണ് സ്ഫോടനം നടന്നത്. ജമ്മുവിലെ ലാലിയാന ഗ്രാമത്തിലായിരുന്നു സംഭവം. സ്ഫോടനം നടന്നയുടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ഭീകരബന്ധമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ് അറിയിച്ചു.

കാര്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും പോലീസ് വ്യക്തമാക്കി. പഞ്ചായത്തി രാജ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. രാജ്യത്ത് ഉടനീളമുള്ള പഞ്ചായത്തുകളെ പ്രധാനമന്ത്രി ഇന്ന് കശ്മീരില്‍ നിന്ന് അഭിസംബോധന ചെയ്യും. ജമ്മു കശ്മീരിലെ 30,000 പഞ്ചായത്തി രാജ് അംഗങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...

സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് മുതൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ...