Saturday, July 5, 2025 9:31 am

അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പാസ് സ്റ്റേഷനുകളില്‍ ലഭ്യം ; ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കും : ജില്ലാ പോലീസ് മേധാവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒഴിവാക്കാനാകാത്ത അന്തര്‍ ജില്ലാ യാത്രകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ പാസ് ലഭ്യമാണെന്നും  അതിനു കഴിയാത്തവര്‍ക്ക് അതതു പോലീസ് സ്റ്റേഷനിലെത്തി പാസ് നേടാവുന്നതാണെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ഫോട്ടോ പതിപ്പിക്കുകയോ അപേക്ഷ എഴുതി നല്‍കുകയോ വേണ്ടതില്ല. എല്ലാ പോലീസ് സ്റ്റേഷനിലും ഇതിനായി ഒരു രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണെന്നും അപേക്ഷകനെ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും, അവരുടെ ഒപ്പ് രജിസ്റ്ററില്‍ പതിക്കേണ്ടതാണെന്നും എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപേക്ഷകന്റെ ഐഡന്റിറ്റി ഹാജരാക്കണം.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ പോകേണ്ടതും മറ്റു വീടുകളിലേക്ക് പോകാന്‍ പാടില്ലാത്തതുമാണ്. ഇതു ലംഘിക്കുന്നത് കുറ്റകരമാണ്. ഇവരെ നിരീക്ഷിക്കാന്‍ ജില്ലയിലെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്താന്‍ എല്ലാ എസ്എച്ച്ഒമാര്‍ക്കും നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ദുബായിയില്‍ കമ്പിനിയില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് അടിയന്തിര ചികിത്സക്കാവശ്യമായ മരുന്ന് ഇലവുംതിട്ട ജനമൈത്രി പോലീസ് മുന്‍കൈ എടുത്ത് എത്തിച്ചതില്‍ മുട്ടത്തുകോണം സ്വദേശി മധു ആനന്ദന്‍ നന്ദി അറിയിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജനമൈത്രി പോലീസ് ജില്ലാ നോഡല്‍ ഓഫീസര്‍ ആര്‍.സുധാകരന്‍ പിള്ളയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ആഴ്ച ഇലവുംതിട്ട ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ പ്രശാന്ത്, അന്‍വര്‍ഷാ എന്നിവര്‍ ചേര്‍ന്ന് കൊറിയര്‍ സര്‍വീസ് മുഖേന മരുന്ന് അയച്ചു കൊടുക്കുകയായിരുന്നു.

അനധികൃതമായി പാറ, മെറ്റല്‍, മറ്റു ക്രെഷര്‍ ഉത്പന്നങ്ങള്‍ കടത്തുന്നവര്‍ക്കെതിരെ പരിശോധന തുടരുന്നതായും ഇന്നലെയും ഇന്നും ഇത്തരത്തിലുള്ള വാഹനങ്ങള്‍ പിടികൂടി നിയമനടപടികള്‍ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

വെള്ളി വൈകുന്നേരം മുതല്‍ ശനി ഉച്ചയ്ക്ക് ശേഷം വരെ ലോക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് 187 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 199 പേരെ അറസ്റ്റ് ചെയ്യുകയും 132 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയ 42 പേര്‍ക്ക് ഇന്നലെ(8) നോട്ടീസ് നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദിശാസൂചിക തകര്‍ന്നു ; പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന സഞ്ചാരികൾക്ക് വഴി തെറ്റുന്നു

0
റാന്നി : പെരുനാട്- പെരുന്തേനരുവി റോഡിലെ ആഞ്ഞിലിമുക്കിൽ സ്ഥാപിച്ചിരുന്ന ദിശാസൂചിക...

പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു

0
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അ‍ഞ്ചുനില കെട്ടിടം തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു....

വെള്ളപ്പാറമുരുപ്പ് – വടക്കേക്കരപ്പള്ളി റോഡിന്റെ നിർമ്മാണം പൂർത്തിയാ‌ക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

0
ഏഴംകുളം : തൊടുവക്കാട് ഉഷസ് പടി - വെള്ളപ്പാറമുരുപ്പ് - വടക്കേക്കരപ്പള്ളി...

മീററ്റിൽ മദ്റസ വിദ്യാർത്ഥിയായ 22കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

0
​മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മദ്റസാ വിദ്യാർത്ഥിയായ 22കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 45കാരനായ...