രാജ്യാന്തര ബോഡിബില്‍ഡറും മിസ്റ്റര്‍ ഇന്ത്യ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ  : പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറും മിസ്റ്റര്‍ ഇന്ത്യ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് (34) കൊവിഡ് ബാധിച്ച്‌ മരിച്ചു. ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവും മിസ്റ്റര്‍ ഇന്ത്യ സ്വര്‍ണ മെ‍ഡല്‍ ജേതാവുമായിരുന്ന ജഗദീഷ് ലാഡ് . ഇദ്ദേഹത്തിന് നാലു ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ഓക്സിജന്‍ സഹായം കൊണ്ടാണ് അദ്ദേഹത്തിന്റെ  ജീവന്‍ നിലനിര്‍ത്തിവന്നത്.

ഗുജറാത്തിലെ വഡോദരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 34 വയസ്സുള്ള ജഗദീഷിന് ഭാര്യയും ഒരു മകളുമുണ്ട്.  ജഗദീഷിന്റെ  വിയോഗം ഇന്ത്യന്‍ ബോഡിബില്‍ഡിങ്ങിന് ഒരു തീരാനഷ്ടമാണെന്ന് ജഗദീഷിന്റെ  സുഹൃത്തും പേഴ്‌സണല്‍ ട്രെയ്‌നറുമായ രാഹുല്‍ ടര്‍ഫേ പ്രതികരിച്ചു.​ സീനിയര്‍ ബോഡിബില്‍ഡിങ് രംഗത്ത് ജഗദീഷിന്റെ  സംഭാവനകള്‍ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ജോലി ആവശ്യത്തിനായി ജന്മനാടായ നവി മുംബൈ വിട്ട് ബറോഡയില്‍ കുടിയേറിയ ജഗദീഷ് ഒരു സ്വകാര്യ ജിമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൊവിഡ് ബാധിതനാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....