സംസ്ഥാനം കടക്കുന്ന വിരുതന്മാര്‍ക്ക് വ്യാജ വിലാസം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനം കടക്കുന്ന വിരുതന്മാര്‍ക്ക് വ്യാജ വിലാസം. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളുടെയും രജിസ്ട്രേഷൻ വ്യാജ വിലാസത്തിലെന്ന് രേഖകൾ. അരുണാചൽ പ്രദേശ്, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യാൻ മിക്ക ബസുകളും ഉപയോഗിക്കുന്നത് ഒരേ വിലാസം. നികുതി വെട്ടിക്കുന്നതിന് വേണ്ടിയാണ് ഏജന്റുമാർ മുഖേന വ്യാജ വിലാസത്തിൽ ബസുകൾ റജിസ്റ്റർ ചെയ്യുന്നത്.

ബാംഗ്ലൂർ, ചെന്നൈ നഗരങ്ങളിൽ നിന്നും രാവിലെ കൊച്ചിയിലേക്കെത്തുന്ന ബസുകളുടെ രജിസ്റ്റർ നമ്പറുകളാണ് ഇത്തരമൊരു അന്വേഷണത്തിലേക്ക് ഭൂരിഭാഗം ബസുകളും നാഗാലാൻഡ്, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവ. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. ബസ്സുകളുടെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിക്ക ബസ്സുകളുടെയും റജിസ്ട്രേഷന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് ഒരേ വിലാസം. വ്യത്യസ്ത കമ്പനികൾക്ക് വേണ്ടി റജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്ന ഫോൺ നമ്പർ പോലും ഒന്ന്.

കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകത്തിലെയും ഉയർന്ന നികുതിയിൽ നിന്നും രക്ഷനേടുക എന്നതാണ് ഇത്തരം രജിസ്ട്രേഷനുകളുടെ ലക്ഷ്യം. കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന അന്തർ സംസ്ഥാന സ്ലീപ്പർ ബസിന് നികുതിയായി മൂന്നുമാസത്തേക്ക് ഒന്നേകാൽ ലക്ഷം രൂപയോളം നൽകണം. എന്നാൽ അരുണാചൽപ്രദേശിലോ നാഗാലാൻഡിലോ രജിസ്റ്റർ ചെയ്യുന്ന ബസ്സുകൾക്ക് ഒരു വർഷത്തേക്ക് ഇതിന്‍റെ നാലിലൊന്നു പോലും വേണ്ട.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...