ന്യൂ ഇയർ ആഘോഷം നിരോധിച്ച് പാകിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : ഇത്തവണ പുതുവത്സരാഘോഷം വേണ്ടെന്ന് പാകിസ്ഥാൻ ഇടക്കാല പ്രധാനമന്ത്രി അൻവാറുൽ ഹഖ് കക്കർ. ഡിസംബർ 28നാണ് രാജ്യത്തെ പുതുവത്സരാഘോഷം പൂർണമായി നിരോധിച്ചെന്ന് അദ്ദേഹം അറിയിച്ചത്. യുദ്ധക്കെടുതിയിലായ പലസ്തീൻ ജനതക്ക് പിന്തുണ നൽകുന്നതിന്റെ ഭാ​ഗമായാണ് പുതുവത്സരാഘോഷം നിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ ജനതയോടുള്ള പാകിസ്ഥാന്റെ ഐക്യദാർഢ്യം വ്യക്തമാക്കുന്നതിനാണ് ആഘോഷങ്ങൾ നിരോധിച്ചത്. ടെലിവിഷനിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.  പ്രസംഗത്തിൽ പലസ്തീനിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വ്യക്തമാക്കിയതായി പാക് ദിനപത്രം ഡോൺ റിപ്പോർട്ട് ചെയ്തു.

പുതുവർഷത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാരിന്റെ കർശനമായ നിരോധനം ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗാസയിലും വെസ്റ്റ് ബാങ്കിലും നിരപരാധികളായ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നതിലും നിരായുധരായ പലസ്തീനികളെ വംശഹത്യ ചെയ്യുന്നതിലും പാകിസ്ഥാനും മുസ്ലീം ലോകവും വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും കാക്കർ പറഞ്ഞു. അൽ ജസീറയുടെ കണക്കനുസരിച്ച്, ഒക്‌ടോബർ 7 ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 8,200 കുട്ടികളും 6,200 സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 21,110 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...