ബൈക്കിൽ അഭ്യാസ പ്രകടനം ; നടപടിയുമായി എംവിഡി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഗതാഗത നിയമലംഘനം നടത്തിയതിനും അപകടകരമാകുന്ന വിധം വാഹനം ഓടിച്ചതിനും മോട്ടോർ വാഹന എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നടപടി. വിവിധ കേസുകളിലായി 5 യുവാക്കളുടെ ഡ്രൈവിങ് ലൈസൻസാണ് എംവിഡി സസ്പെൻഡ് ചെയ്തത്. 2 കേസുകളിൽ നടപടിക്കായി കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 22ന് രാത്രി അരയിടത്തുപാലം – എരഞ്ഞിപ്പാലം ബൈപാസിൽ ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തിയതിനു 3 പേരെ മോട്ടർ എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷഫീഖ് പിടികൂടി.

റിത്വിക് എസ്, എം.വിജയ് വിജിത്ത്, കെ.മുഹമ്മദ് റിസ്‌വാൻ എന്നിവരുടെ ഡ്രൈവിങ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൊടുവള്ളിയിൽ നിന്നു കോഴിക്കോട്ടേക്കു 9 വയസ്സുകാരനെ കൊണ്ടു ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ തുടർ നടപടിക്കായി ആർടിഒ  കോടതിയിൽ റിപ്പോർട്ട് നൽകി. കുട്ടി ബൈക്ക് ഓടിച്ചു വരുന്നത് എഐ ക്യാമറയിൽ പതിഞ്ഞിരുന്നു. കുട്ടിക്കെതിരെ ജുവൈനൽ നടപടിക്കും ബൈക്ക് നൽകിയ ഉടമയ്ക്കെതിരെ മജിസ്ട്രേട്ട് കോടതിയിലുമാണ് റിപ്പോർട്ട് നൽകിയത്. എംവിഐമാരായ ടി.കെ.സുരേഷ്ബാബു, എം.കെ.പ്രജീഷ് എന്നിവരാണ് ബൈക്ക് ഓടിച്ചവരെ കണ്ടെത്തി നടപടിയെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...