നിതിൻരാജിന്റെ ആത്മഹത്യ വിഷയത്തിൽ ഗവർണർ ഇടപെടണമെന്ന് ബിഡിജെഎസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കണ്ണൂർ ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻരാജിന്റെ ആത്മഹത്യ വിഷയത്തിൽ ഗവർണർ ഇടപെടണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടു. ആത്മഹത്യയ്ക്ക് പിന്നിലെ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ആത്മഹത്യകൾക്ക് കാരണക്കാരായവരെ പുറത്ത് കൊണ്ടുവരാൻ സഹപാഠികൾ പോലും മടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, ഇതിന് പ്രധാന കാരണമായി അധ്യാപകർ നൽകുന്ന ഇന്റേണൽ മാർക്ക് സംവിധാനത്തെ കാണുന്നതായും ബിഡിജെഎസ് ചൂണ്ടിക്കാണിച്ചു. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ നിയന്ത്രണത്തിലുള്ള ഇന്റേണൽ മാർക്ക് സംവിധാനം തുടരുന്നത് ഭയാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും, അതുകൊണ്ടാണ് പല കാര്യങ്ങളും പുറത്തു പറയാൻ വിദ്യാർത്ഥികൾക്ക് കഴിയാത്തതെന്നും സംഘടന വ്യക്തമാക്കി.

ഈ സംവിധാനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സമഗ്രമായ പരാതി ഗവർണർക്ക് നൽകുമെന്നും അറിയിച്ചു. കാമ്പസുകളിൽ നടക്കുന്ന പല അനീതികളും വെളിച്ചത്തെത്താതെ പോകുന്നതിന് ഈ സംവിധാനമാണ് കാരണമെന്നും, വിദ്യാർത്ഥികളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായി വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണ് എന്നും ബിഡിജെഎസ് ജില്ലാ സെക്രട്ടറി സി സതീശൻ പറഞ്ഞു. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് പുറത്ത് വിടണമെന്നും ബിഡിജെഎസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...