ആലുവയിൽ പിക് അപ് വാനിന്റെ പിറകിലിടിച്ച് ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവയിൽ പിക് അപ് വാനിന്റെ പിറകിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് ഇരുചക്ര വാഹന യാത്രക്കാരന് പരുക്കേറ്റു. ഇന്ന് വൈകുന്നേരമാണ് ആലുവ – പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിൽ ചൊവ്വര കവലയിലെ കുട്ടമശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം അപകടമുണ്ടായത്. പിക് അപ് വാനിന്റെ പിറകിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പെരുമ്പാവൂർ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി ബസ് വെട്ടിച്ച് വൈദ്യുതി പോസ്റ്റിലിൽ ഇടിച്ചു.

പിക്കപ്പ് വാനിൽ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ പുറയാർ സ്വദേശി സുരേഷിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈദ്യുതി പോസ്റ്റ് തകർന്നിട്ടുണ്ട്. കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് തകർന്നെങ്കിലും ആർക്കും പരിക്കില്ല. ചൊവ്വര ഭാഗത്ത് അപകടങ്ങൾ പതിവാണ്. ഒരു മാസത്തിനിടെ നാലാമത്തെ അപകടമാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...