കാമുകനൊപ്പം ചേര്‍ന്ന് ഭർത്താവിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി കുഴിച്ചിട്ട് ഭാര്യ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മധ്യപ്രദേശില്‍ കാമുകനൊപ്പം ചേര്‍ന്ന് യുവതി ഭർത്താവിനെ കൊലപ്പെടുത്തി. 36 കാരിയായ ധാപുവും കാമുകി പ്രങ്കജ് ചൗധരിയും ചേർന്നാണ് ധൻരാജ് നാഥിനെ (39) കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതശരീരം വെട്ടിനുറുക്കി കത്തിച്ചു. പിന്നാലെ ജെസിബി ഉപയോഗിച്ച് കുഴിച്ചു മൂടുകയായിരുന്നു. ധൻരാജ് നാഥ് ഭാര്യയുടെയും പങ്കജിന്റെയും ബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ പതിവായി തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഏപ്രിൽ 9-ന് കാര്യങ്ങൾ പറഞ്ഞു തീർക്കാം എന്ന വ്യാജേന പങ്കജ് ചൗധരി ധൻരാജിനെ തന്‍റെ ഫാമിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

പിറ്റേദിവസം ധാപുവും പങ്കജും ചേർന്ന് ശവം വെട്ടിനുറുക്കി. തെളിവുകൾ നശിപ്പിക്കാൻ ശരീരഭാഗങ്ങൾ തീയിട്ട് കത്തിക്കാൻ ശ്രമിച്ചു. ഇത് പൂർണമായി വിജയിച്ചില്ല. പിന്നീട് ജെസിബി ഉപയോഗിച്ച് ഫാമിൽ ഒരു കുഴി കുഴച്ച് ശരീരഭാഗങ്ങൾ കുഴിച്ചിടുകയായിരുന്നു. പിന്നാലെ അച്ഛനെ കാണാനില്ലെന്ന് ധൻരാജിന്‍റെ മകൻ പോലീസ് പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. അന്വേഷണത്തില്‍ പങ്കജ് ചൗധരി കുറ്റം സമ്മതിച്ചു. ഇയാളെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങളും പോലീസ് കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...