വൈദ്യുതി ബോർഡിലെ ഓഫീസർമാരുടെ സംഘടനകളുടെ അംഗീകാരത്തിന് ഹിതപരിശോധന ; ഹർജിയിൽ വിശദീകരണം തേടി കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈദ്യുതി ബോർഡിലെ ഓഫീസർമാരുടെ സംഘടനകളുടെ അംഗീകാരത്തിനായി ഹിത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് പിആർ പോളാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം, കെഎസ്ഇബിയോട് വിശദീകരണം തേടി. ബോർഡ് അംഗീകരിച്ച 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ട പ്രകാരം ആവശ്യമായ അംഗബലം ഇല്ലാതെയാണ് ഫെഡറേഷനിലെ ഒരു വിഭാഗത്തിന് അംഗീകാരം നൽകിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. സംഘടനയ്ക്ക് അംഗീകാരം ലഭിക്കാൻ ആകെ ജീവനക്കാരുടെ 25 ശതമാനമോ അല്ലെങ്കിൽ 50 പേരോ (ഏതാണോ കൂടുതൽ) അംഗങ്ങളായി ഉണ്ടായിരിക്കണമെന്നാണ് ചട്ടം.

സംഘടനകളുടെ അംഗബലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരനും മറ്റും ബോർഡിന് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതിനായി നിലവിൽ സംവിധാനം ഇല്ലെന്ന് ബോർഡ് അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹർജിയിൽ പറയുന്നു. ജീവനക്കാരുടെ സംഘടനകളുടെ അംഗബലം പരിശോധിക്കുന്നതിനുള്ള സംവിധാനം നിലവിലില്ലെന്നും ബോർഡ് സമ്മതിച്ചിട്ടുണ്ട്. ഹർജി ജൂലൈ 7ന് വീണ്ടും പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...