പത്തനംതിട്ട : ജില്ല സാമൂഹ്യനിതി ഓഫീസിന്റെയും ജില്ല മെയിന്റനന്‍സ് ട്രൈബ്യൂണലുകളുടേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനം ആഘോഷിച്ചു. ഓണ്‍ലൈനായി നടത്തിയ വയോജന ദിനാഘോഷം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനിതി ഓഫീസര്‍ ജെ.ഷംല ബീഗം അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല ആര്‍.ഡി.ഒ കെ.ചന്ദ്രശേഖരന്‍ നായര്‍ വയോജന സന്ദേശം നല്‍കി. അടൂര്‍ ആര്‍.ഡി.ഒ തുളസീധരന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തി.
പത്തനംതിട്ട ഗവണ്‍മെന്റ് വൃദ്ധ മന്ദിരം സൂപ്രണ്ട് എസ്.ജയന്‍, പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഫിലിപ്പോസ് ഉമ്മന്‍, അടൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് എച്ച്ഒഡി ഡോ.ഇ.എസ് ജയചന്ദ്രന്‍, വയോജന കൗണ്‍സില്‍ മെമ്പര്‍ പി.ആര്‍ പുരുഷോത്തമന്‍ നായര്‍, വയോജന കമ്മിറ്റി മെമ്പര്‍ പി.ഷംസുദ്ദീന്‍, തിരുവല്ല കണ്‍സിലിയേഷന്‍ ഓഫീസര്‍ വി.കെ രാജഗോപാല്‍, പ്രൊബേഷന്‍ ഓഫീസര്‍ സി.എസ് സുരേഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ്, ഹരീഷ് എന്നിവര്‍ സംസാരിച്ചു.
ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ സുധീപ് കുമാര്‍, നിമ്മി ജയന്‍, ഓര്‍ഫനേജ് കൗണ്‍സിലര്‍ സതീഷ് തങ്കച്ചന്‍, സീനിയര്‍ ക്‌ളര്‍ക്ക് എം.ടി സന്തോഷ്, ചന്ദ്രബോസ് എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ വയോജനങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. വാര്‍ദ്ധക്യം, സുകൃതം, പുണ്യം എന്ന വിഷയത്തില്‍ അഡ്വ.പ്രകാശ് പി തോമസ് ക്ലാസ് നയിച്ചു. കതോലിക്കേറ്റ് കോളേജിലെ എന്‍.എസ്.എസ് വോളന്റിയേഴ്‌സ്, അടൂര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, തിരുവല്ല മാക്‌ഫെ്‌സ്റ്റ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.