പത്തനംതിട്ട : തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഒക്ടോബർ 16 മുതൽ 21 വരെ നടക്കുന്ന ഇൻ്റർനാഷണൽ ഇൻഫെക്ഷൻ പ്രിവൻഷൻ വാരാഘോഷം രാവിലെ ഉദ്ഘാടനം ചെയ്തു. ആശുപത്രി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർ കേണൽ ഡോ. ഡെന്നിസ് എബ്രഹാം ഒരുവാരം നീളുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സാം എബ്രഹാം, ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം മേധാവി ഡോ. കീർത്തി എന്നിവരും ചടങ്ങിൽ സംസാരിച്ചു. കോളജ് ഓഫ് നേഴ്സിംഗ് വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ലഘു നാടകവും ചടങ്ങിന് മാറ്റ് കൂട്ടി. ഈ വരുന്ന വാരത്തിൽ ആശുപത്രി ഡോക്ടർമാർക്കും ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി പകർച്ചവ്യാധി പ്രതിരോധ സംബന്ധപരമായ വിവിധ മത്സരങ്ങളും പരിപാടികളും ബോധവൽക്കരണ ക്ലാസുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.