30.4 C
Pathanāmthitta
Wednesday, March 29, 2023 12:09 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

അന്താരാഷ്ട്ര വനിതാ ഉച്ചകോടിക്ക് സമാപനം; പങ്കെടുത്തത് നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ

യു.എ.ഇ ; അന്താരാഷ്ട്ര വനിതാ ഉച്ചകോടിക്ക് അബുദാബിയിൽ സമാപനം. യു.എ.ഇ പ്രഥമ വനിത ഷെയ്ഖ ഫാത്തിമ ബിൻത് മുബാറകിൻറെ നേതൃത്വത്തിലാണ് ഉച്ചകോടി നടന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു.സമാധാനവും സാമൂഹിക സമന്വയവും സ്ഥാപിക്കുന്നതിൽ വനിതാ നേതാക്കളുടെ പങ്ക് എന്ന പ്രമേയത്തിൽ അബു​ദാബിയിലാണ് ഉച്ചകോടി നടന്നത്. സ്ത്രീകളുടെ ഉന്നമനവും ആധുനിക കാലത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും ദ്വി​ദിന ഉച്ചകോടിയിൽ ചർച്ചയായി.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതിൻറെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി നടക്കുന്ന ഉച്ചകോടിയിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ-മത-വ്യവസായ-സാമൂഹിക-സാംസ്കാരിക-ശാസ്ത്ര മേഖലകളിലെ വനിതാ പ്രമുഖർ പങ്കെടുത്തു. സുസ്ഥിര വികസനത്തിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും ഉച്ചകോടി ചർച്ച ചെയ്തു. യു.എ.ഇ പ്രഥമ വനിത ഷെയ്ഖ ഫാത്തിമ ബിൻത് മുബാറകിൻറെ രക്ഷാകർതൃത്വത്തിൽ വേൾഡ് മുസ്ലിംസ് കമ്മ്യൂണിറ്റീസ് കൌൺസിലും, ജനറൽ വിമൺസ് യൂണിയനുമാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

self

യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ഡ‍യ് സുധീറും ഉച്ചകോടിയിൽ പങ്കെടുത്തു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ഡ‍യ് സുധീറും ഉച്ചകോടിയിൽ പങ്കെടുത്തു.ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമു ഉച്ചകോടിയിൽ ഇന്നലെ സംസാരിച്ചിരുന്നു. ഇന്ത്യയ്ക്കും യുഎഇയ്ക്കും പ്രധാനപ്പെട്ട വർഷമാണിതെന്നും യുഎഇയിൽ നടക്കാനിരിക്കുന്ന കോപ് 28 നായും ഇന്ത്യ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്ത ജി 20 ഉച്ചകോടിയുടെയും വിജയത്തിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow