അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ

For full experience, Download our mobile application:
Get it on Google Play

വ​ർ​ക്ക​ല: അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ. വെ​ട്ടൂ​ർ അ​യ​ന്തി പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വി​ഷ്ണു (30), ക​ല്ല​മ്പ​ലം മാ​വി​ൻ​മൂ​ട് പു​തു​വ​ൽ​വി​ള വീ​ട്ടി​ൽ താ​രി​ഷ്‌ എ​ന്ന കൃ​ഷ്ണ​കു​മാ​ർ (27) എ​ന്നി​വ​രെ​യാ​ണ് വ​ർ​ക്ക​ല പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി മു​പ്പ​ത്തി​യാ​റോ​ളം വാ​ഹ​ന​മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണി​വ​ർ. വ​ർ​ക്ക​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്ന വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണി​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ട്രാ​ക്കി​നോ​ട് ചേ​ർ​ന്നു​ള​ള റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പ​ൾ​സ​ർ ബൈ​ക്ക് മോ​ഷ്ടി​ച്ച്​ വ​ർ​ക്ക​ല ന​ട​യ​റ ഭാ​ഗ​ത്ത്‌ എ​ത്തി​ച്ച്​ പൊ​ളി​ച്ചു വി​ൽ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​വ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​കു​ന്ന​ത്. മോ​ഷ്ടി​ച്ച ബൈ​ക്കും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വ​ർ​ക്ക​ല എ​സ്.​ഐ. അ​ബ്ദു​ൽ ഹ​ക്കീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് എ​സ്.​ഐ ഫ്രാ​ങ്ക്ളി​ൻ, എ.​എ​സ്.​ഐ​മാ​രാ​യ മ​നോ​ജ്, ബി​ജു​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഷ​ജീ​ർ, നി​ജി​മോ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുക്കുപണ്ടത്തിന് സ്വർണ്ണത്തിന്റെ വില നൽകി ബാങ്ക് അപ്രൈസറുടെ തട്ടിപ്പ് ; ലക്ഷങ്ങൾ തട്ടിയ സംഘം...

0
കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും...

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....