വനിതാ പോലീസ് സെല്ലിന്റെ ഇടപെടൽ കാര്യക്ഷമമാക്കണം : വനിതാ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വനിതാ പോലീസ് സെൽ സംവിധാനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷൻ. കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ശക്തമാക്കണമെന്നും പി സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹർ ബാലഭവനിൽ നടന്ന ജില്ലാതല സിറ്റിങ്ങിന്റെ രണ്ടാം ദിനത്തിൽ പരാതികൾ തീർപ്പാക്കി സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ. കേസുകളിൽ കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായം നൽകണം. ഇതിന് ആവശ്യമായ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണം. ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ കുടുംബ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് സാധിക്കും. കേസുകള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്ന സമയത്ത് കൗണ്‍സിലിംഗ് നല്‍കി കുടുംബാന്തരീക്ഷം രമ്യമാക്കി എടുക്കുന്നതിനുള്ള നടപടി വനിതാ സെല്ലിലൂടെ സ്വീകരിക്കണമെന്നും പി സതീദേവി.

സംസ്ഥാനത്ത് ഈ സംവിധാനം നിലവിലുണ്ടെങ്കിലും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നില്ല. പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരം കാണാത്തതിനാൽ വനിതാ കമ്മീഷനെ സമീപിക്കേണ്ട സ്ഥിതിയാണ്. കുടുംബ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ വനിതാ പോലീസ് സെല്ലുകൾ ജാഗ്രതയോടെ പ്രവർത്തിക്കണം. പല കേസുകളിലും സ്ത്രീക്ക് സംരക്ഷണം നൽകുന്നതിന് പോലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതയില്ല. പ്രൊട്ടക്ഷന്‍ ഓർഡർ പ്രകാരം സ്ത്രീക്ക് സംരക്ഷണം നൽകുന്നതിന് പോലീസ് ജാഗ്രത പുലർത്തണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...