കരുംകുളം പഞ്ചായത്തിലെ ജനങ്ങൾക്ക് ഭീഷണിയായി ലഹരി സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കരുംകുളം പഞ്ചായത്തിലെ ജനങ്ങൾക്ക് ഭീഷണിയായി ലഹരി സംഘം. രാത്രികാലങ്ങളിൽ കഞ്ചാവും മറ്റ് ലഹരി പദാർഥങ്ങളും ഉപയോഗിച്ച് റോഡിലിറങ്ങി നാട്ടുകാരെയടക്കം ഭീഷണിപ്പെടുത്തുന്ന ഒരുകൂട്ടം യുവാക്കൾക്കെതിരെ നിരവധി പരാതികൾ പോലീസിനും എക്സൈസിനും നൽകി നടപടി കാത്തിരിക്കുകയാണ് ജനപ്രതിനിധികൾ. കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ച ശേഷം സംഘം പള്ളിയുടെ കുരിശടിയിലും അമ്പലത്തിലും തൊട്ടടുത്ത വീട്ടിലും മോഷണം നടത്തിയിരുന്നു. കുരിശടിയുടെ ഗ്ലാസ് തകർത്ത് മോഷണം നടത്തിയപ്പോൾ കൈയ്യിൽ മുറിവുണ്ടായതോടെ നിലത്തുവീണ രക്തക്കറ പരിശോധിച്ചാണ് കാഞ്ഞിരംകുളം പോലീസ് പ്രതികളെ കണ്ടെത്തിയത്. കരുംകുളം കൊച്ചുതുറ എംഎൻ തോട്ടം പുരയിടത്തിൽ മെറിൻ (19), പുതിയതുറ ആർ.ടി ഹൗസിൽ ശ്യാം (22), പൂവാർ എരിക്കലുവിള വീട്ടിൽ റോജിൻ (20) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി കരുംകുളം ശിവക്ഷേത്രത്തിലെത്തിയ മോഷ്ടാക്കൾ മതിൽ ചാടികടന്ന് ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി തകർത്ത് ഏഴായിരത്തോളം രൂപയും നിലവിളക്കുകളും മോഷ്ടിച്ചു. തുടർന്ന് തൊട്ടടുത്ത വീട്ടിൽ കയറിയ പ്രതികൾ ഒരു നിലവിളക്ക് മോഷ്ടിച്ചു. വാഹനങ്ങളും തകർത്തു. അതിനുശേഷം കൊച്ചുതുറ ചർച്ചിന് കീഴിലുള്ള മദർ തെസേരയുടെ കുരിശടിയുടെ ഗ്ലാസ് കൈകൊണ്ട് ഇടിച്ച് തകർത്ത ശേഷം കാണിക്ക വഞ്ചിയിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു. രാത്രി ബഹളം കേട്ട് പുറത്തുവന്ന നാട്ടുകാർ പോലീസിനെ അറിയിച്ചു. കാഞ്ഞിരംകുളം പോലീസെത്തി നടത്തിയ പരിശോധനയിൽ കുരിശടിക്ക് സമീപം മുതൽ തൊട്ടടുത്ത വഴിയിലും രക്തം വാർന്നൊഴുകിയ നിലയിലും കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മെറിനെയും കൂട്ടാളികളെയും പിടികൂടുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്ത് രാത്രികാലങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്നും ലഹരി സംഘത്തിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന് വാർഡ് മെമ്പർ ചിഞ്ചു പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...