അവരുടെ വീട്ടിൽ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്, പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും യുവാക്കളും പങ്കെടുക്കും ; നടി റിമ കല്ലിങ്കലിനെതിരെ വെളിപ്പെടുത്തലുമായി ഗായിക സുചിത്ര

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടി റിമ കല്ലിങ്കലിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗായിക സുചിത്ര രംഗത്ത്. കൊച്ചിയിലെ നടിയുടെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും അത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളും യുവാക്കളും ഉള്‍പ്പെടെ പങ്കെടുത്തുവെന്നാണ് ആരോപണം. എസ്എസ് മ്യൂസിക്കിന്റെ ഒരു ചര്‍ച്ചയ്ക്കിടെയാണ് ഗായിക സുചിത്ര നടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. റിമയുടെ കരിയറിനെ ഇത്തരം പാര്‍ട്ടികള്‍ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര പറയുന്നു. ഒരു പാര്‍ട്ടിയിലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ അവിടെ ഉപയോഗിച്ചിരുന്നുവെന്നാണ് തന്റെ അറിവെന്നും ഗായിക പറയുന്നു.

ഇത്തരത്തില്‍ പെണ്‍കുട്ടികളേ ഉള്‍പ്പെടെ പങ്കെടുപ്പിക്കുന്ന പാര്‍ട്ടികള്‍ നടത്തിയ റിമ വനിതാ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത്. ആരും ചോദ്യം ചെയ്യുന്നില്ലെന്നും വനിതാ ശാക്തീകരണം റിമ സ്വയം തീരുമാനിച്ച് ആരംഭിച്ചതാണോയെന്നും അവര്‍ ചോദിക്കുന്നുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ എത്രയെത്ര പെണ്‍കുട്ടികള്‍ പങ്കെടുത്തുവെന്ന് അറിയാമോയെന്ന് ഗായിക ചോദിക്കുന്നു. തനിക്ക് ആദ്യം ഇത്തരം കാര്യങ്ങള്‍ റിമയെക്കുറിച്ച് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ചില മലയാളം ഗായകര്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ വളരെ അലോസരപ്പെടുത്തുന്നതാണെന്ന് തന്നോട് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും സുചിത്ര വെളിപ്പെടുത്തുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

0
ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...