ടോക്കിയോ : യുഎസിലേക്ക് പുറപ്പെട്ട ജാപ്പനീസ് വിമാനം ടോക്കിയോയിൽ അടിയന്തരമായി തിരിച്ചിറക്കി. മദ്യ ലഹരിയിൽ യാത്രക്കാരൻ ക്യാബിൻ അറ്റൻഡന്റിനെ കടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയത്. ജാപ്പനീസ് എയർലൈൻ ആയ ഓൾ നിപ്പോൺ എയർവേസിൽ ബുധനാഴ്ചയാണ് സംഭവം. 55 കാരനായ അമേരിക്കൻ യാത്രക്കാരനാണ് ജീവനക്കാരിയെ അക്രമിച്ചതെന്നാണ് വിവരം. മദ്യ ലഹരിയിലായിരുന്ന ഇയാൾ ജീവനക്കാരിയുടെ കൈയിൽ കടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിന് പിന്നാലെ വിമാനം ഹനേഡ വിമാനത്താവളത്തിൽ തിരിച്ചിറക്കി. 159 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തൻ്റെ പെരുമാറ്റത്തെക്കുറിച്ച് ഓർമയില്ലെന്ന് യാത്രക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ജാപ്പനീസ് ബ്രോഡ്കാസ്റ്റർ ടിബിഎസ് റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാമത്തെ സംഭവമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























