കൗൺസിലറുടെ വാഹനത്തിൽ ലഹരിക്കടത്ത്; അടിയന്തര ജില്ലാസെക്രട്ടറിയേറ്റ് വിളിച്ച് സിപിഎം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിലെ സിപിഎം നഗരസഭാ കൗൺസിലറുടെ വാഹനത്തിൽ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ സംഭവത്തിൽ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെടുന്നു. വിഷയം ചർച്ച ചെയ്യാന്‍ ഉടന്‍ സിപിഎമ്മിന്‍റെ അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. ഷാനവാസിനെതിരെ നടപടിയുണ്ടാവാനാണ് സാധ്യത. ഇന്നലെ വൈകിട്ട് ചേർന്ന ആലപ്പുഴ ഏരിയാ കമ്മറ്റി യോഗത്തില്‍ നേരിട്ട് ഹാജരായി കൗണ്‍സിലര്‍ എ ഷാനവാസ് വിശദീകരണം നൽകിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം.

കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് രണ്ട് ലോറികളലായി കടത്തിയ ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കൾ പിടികൂടുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനത്തിന്റെ ഉടമ സിപിഎം ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗവും, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എ ഷാനവാസാണെന്ന് കണ്ടെത്തിയിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായി. സിപിഎം സംസ്ഥാന നേതൃത്വം ഇത് ഗൗരവമായെടുത്തു. ഇന്നലെ നിശ്ചയിച്ച ആലപ്പുഴ നോർത്ത് ഏരിയാ കമ്മിറ്റി യോഗത്തില് പങ്കെടുക്കാനും ഷാനവാസിന്‍റെ വിശദീകരണം തേടാനും ജില്ലാ സെക്രട്ടറി ആർ നാസറിനോട് നേതൃത്വം ആവശ്യപ്പെട്ടു.

ഇടുക്കി സ്വദേശിയായ പുത്തൻ പുരയ്ക്കൽ ജയൻ എന്നയാൾക്ക് താൻ വാഹനം വാടകയ്ക്ക് നൽകിയതാണെന്നും ലഹരി കടത്തിൽ തനിക്ക് പങ്കില്ലെന്നുമായിരുന്നു ഷാനവാസ് വിശദീകരണം. എന്നാൽ ഇത് തൃപ്തികരമല്ലെന്ന് പലരും അഭിപ്രായപ്പെട്ടു. പാര്‍ട്ടി ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശയം ചർച്ച ചെയ്യാൻ അടിയന്തിരമായി ജില്ലാ സെക്രട്ടിറിയേറ്റ യോഗം ചേരുമെന്നും ആര്‍ നാസര്‍ യോഗത്തെ അറിയിച്ചു. സാധാരണ ശനിയാഴ്ചയാണ് പ്രതിവാര സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ഇത് വരെ കാത്ത് നിൽക്കാതെ ഉടന്‍ സെക്രട്ടറിയേറ്റ് യോഗം വിളിച്ച് ചേർക്കാനാണ് തീരുമാനം. ഇതിന് മുമ്പും സംഘടനാ നടപടി നേരിട്ടിട്ടുള്ള ആളാണ് ഷാനവാസ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷൻ രൂപീകരിക്കാനും സാധ്യതയുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണം ; മതസ്പർദ്ധ വളർത്തുന്ന കമന്‍റിട്ട യുവാവിനെതിരെ യുഎപിഎ

0
ഇടുക്കി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന സോഷ്യൽ മീഡിയ കമന്‍റിട്ടെന്ന...

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്ന് ടി...

0
കണ്ണൂര്‍: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി...

9 കാരിയുടെ മൃതദേഹം കുളത്തിൽ ; കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാർ

0
കൊൽക്കത്ത: കാണാതായ 9 കാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. പിന്നാലെ...

പൊന്മുടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ; കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി KSRTC

0
പൊന്മുടി : കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി...