വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം ; ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ ഒന്നേകാല്‍ വര്‍ഷത്തിന് ശേഷം കീഴ്വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂര്‍ കോട്ടൂര്‍ കണിയാന്‍പാറ ചെമ്പകശ്ശേരി കുഴിയില്‍ വീട്ടില്‍ വിനു സി ജോണ്‍ (38) ആണ് പിടിയിലായത്. 2023 സെപ്റ്റംബറിലാണ് സംഭവം നടന്നത്. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പതിനഞ്ചുകാരിയെ കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത പ്രതികുട്ടിക്കുനേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും ചെയ്തു.
ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ നിന്നും വിവരം കൈമാറിയതിനെ തുടര്‍ന്ന് പോലീസ് കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയശേഷം തിരുവല്ല ജെ എഫ് എം കോടതിയിലും മൊഴിയെടുത്തു.

ജനുവരി 24 ന് രാത്രി 11 മണിയോടെ കുന്നന്താനം വള്ളമല പള്ളിയുടെ സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇറങ്ങിയോടാന്‍ ശ്രമിച്ച ഇയാളെ പോലീസ് കീഴ്‌പ്പെടുത്തി. ഓടിയപ്പോള്‍ വീണു പരുക്കേറ്റ പ്രതിയെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. കുട്ടിയേയും തന്നെയും ഉപദ്രവിച്ചതിനു കഴിഞ്ഞവര്‍ഷം അമ്മ വിനുവിനെതിരെ മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കീഴ്വായ്പ്പൂര്‍ പോലീസ് യുവാവിനെതിരെ കേസ് എടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് ഇപ്പോള്‍ കോടതിയില്‍ വിചാരണയിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...