Friday, July 4, 2025 7:52 am

കോന്നിയില്‍ ഐ.എന്‍.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 70ലധികം പേര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: പോളിങ് ബൂത്തിലേക്ക് പോകുവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോന്നിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. ഐന്‍എന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് ബാബു പാങ്ങാട്ടിന്റെ നേതൃത്വത്തില്‍ 70 ലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. കോന്നി പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ കൊന്നപ്പാറയിലാണ് നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. പതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് എത്തിയവരെ സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു സ്വീകരിച്ചു. നേതാക്കളായ എം.എസ് ഗോപിനാഥന്‍, കെ.കെ വിജയന്‍ എന്നിവര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചായിരുന്നു നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടരാജി. കോന്നി ഗ്രാമപഞ്ചായത്ത് മുന്‍ വികസന കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മൂന്ന് തവണ ഗ്രാമപഞ്ചായത്തംഗവുമായ റോജി ബേബിയും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. പി മോഹന്‍രാജ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തോല്‍പ്പിക്കാന്‍ കൂട്ടുനിന്നയാളെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള പ്രതിഷേധം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തുടരുകയാണ്. ബിനാമി സ്ഥാനാര്‍ത്ഥിയെ വേണ്ടായെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളടക്കം നിരവധി പേരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് ശക്തികേന്ദ്രത്തിലെ പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപൊക്ക് നേതൃത്വത്തെ അങ്കലാപ്പിലാക്കി. കോന്നിയിലെ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ബാബു പാങ്ങാട്ട്. ചില വ്യക്തികള്‍ നിയന്ത്രിക്കുന്ന സംഘടനയായി കോണ്‍ഗ്രസ് മാറിയെന്ന് ബാബു പാങ്ങാട്ട് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നത് സീറ്റ് ലഭിക്കാനുള്ള യോഗ്യതയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടുതല്‍ മേഖലകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ചിന്താഗതിയുള്ള പ്രമുഖരായ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് നേരത്തെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി, അരുവാപ്പുലം മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി പികെ പീതാംബരന്‍ തുടങ്ങിയവരും പാര്‍ട്ടിവിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്നിരുന്നു. മൈലപ്ര മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോണ്‍ റ്റി സാമുവല്‍, ഏനാദിമംഗലം പുതുവലിലെ യൂത്ത്‌ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകന്‍ ആശിഷ് ഡാനിയേല്‍ തുടങ്ങി നിരവധിപ്പേര്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് പിന്തുണയുമായി സ്വീകരണയോഗങ്ങളില്‍ എത്തിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിൽ അജ്ഞാതർ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ തീയിട്ടു നശിപ്പിച്ചു

0
അമ്പലപ്പുഴ: ആലപ്പുഴയിൽ വീടിന് മുകളിൽ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികൾ അജ്ഞാതർ തീയിട്ടു...

നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരം

0
പാലക്കാട് : നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍....

മന്ത്രി വീണാ ജോർജിനെതിരെ പരസ്യവിമർശനവുമായി സിപിഎം പ്രാദേശിക നേതാക്കൾ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ...

അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ്

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്...