നഗരസഭകളിൽ നടക്കുന്ന അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ കാലോചിതമായ മാറ്റം വരുത്തണo : ജ്യോതിഷ്കുമാർ മലയാലപ്പുഴ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നഗരസഭകളിൽ നടക്കുന്ന അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് ജ്യോതിഷ്കുമാർ മലയാലപ്പുഴ പറഞ്ഞു. അയ്യൻകാളി തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് യൂണിറ്റ് സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇവരുടെ വേതനം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണം. ഇപ്പോൾ നാമമാത്രമായ തുകയാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ വസ്തുക്കളിൽ നടത്തുന്ന തൊഴിലുകൾക്ക് ആനുപാതികമായ ശമ്പളം നൽകണം. തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ നടപടി വേണമെന്നും ജ്യോതിഷ് കുമാർ പറഞ്ഞു.

പല നഗരസഭകളിലും ജോലി ചെയ്തതിന്റെ വേതനം മാസങ്ങളായി നൽകാതെ കുടിശികയായി കിടക്കുകയാണ്. ഇത് അടിയന്തിരമായി കൊടുത്തു തീർക്കണം. ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ.എ .സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പികെ ഗോപി ,എം.സി.ഷെറീഫ് ,സി.കെ.അർജുനനൽ ,നാസർ തോണ്ടമണ്ണിൽ ,അജിത് മണ്ണിൽ ,പി.കെ. ഇക്ബാൽ തോട്ടുവ മുരളി ,എ.ഡി.ജോൺ ഫാത്തിമ ഹരികുമാർ പൂതങ്കര, ജയകുമാർ ,ആനന്ദൻ പിള്ള എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

0
കൊല്ലം: പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ....

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....