പെരിങ്ങനാട് : ഐ.എൻ.ടി.യു.സി. പെരിങ്ങനാട് മണ്ഡലം പ്രവർത്തകസമ്മേളനം ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ജ്യോതിഷ്‌കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾമുതൽ സെക്രട്ടേറിയറ്റ് ജീവനക്കാർവരെ അഹന്തയുള്ള അധികാരികളുടെ അധിക്ഷേപം നേരിടുകയാണ്. അതുകൊണ്ട് നവീൻ ബാബുവിെൻറ വേർപാട് ജീവനക്കാർക്കും തൊഴിലാളികൾക്കും പാഠമാകണമെന്നും അധികാരത്തിന്റെ അഹന്തയ്ക്ക് എതിരേ വിധേയത്വം മറന്ന് പ്രതികരിക്കണമെന്നും ജ്യോതിഷ്‌കുമാർ മലയാലപ്പുഴ പറഞ്ഞു.
ഐ.എൻ.ടി.യു.സി. അടൂർ നിയോജകമണ്ഡലം പ്രസിഡൻറ് സുരേഷ് കുഴുവേലിൽ അധ്യക്ഷനായി. തോട്ടുവ മുരളി, പഴകുളം ശിവദാസൻ, വിമല മധു, എ.ജി. ശ്രീകുമാർ, എൻ. ബാലകൃഷ്ണൻ, പാണ്ടിമലപ്പുറം മോഹനൻ, ഹരികുമാർ മലമേക്കര, എം. രാജേന്ദ്രൻ നായർ, എം.ആർ. ഗോപകുമാർ എന്നിവർ പങ്കെടുത്തു. ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റായി പി.എൻ. ചന്ദ്രമോഹനൻ, മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി ബി. ശ്രീലേഖ എന്നിവർ യോഗത്തിൽവെച്ച് ചുമതല ഏറ്റെടുത്തു.