ഷാനിബ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് പി സരിന്‍ ; പിന്മാറില്ലെന്ന് മറുപടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്ന കോണ്‍ഗ്രസ് വിമതന്‍ എ കെ ഷാനിബ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്തി പി സരിന്‍. പിന്മാറുന്നത് എന്തിനുവേണ്ടിയെന്ന് ജനങ്ങളോട് പറയണം. ഷാനിബ് എല്‍ഡിഎഫിന് പിന്തുണ നല്‍കണം. ഒറ്റപ്പെട്ട ശബ്ദമാകരുതെന്നും പി സരിന്‍ ആവശ്യപ്പെട്ടു. ആരാണ് ശരിയെന്ന് വിളിച്ചുപറയാന്‍ കൂടെയുണ്ടാകണം. കഴിയുമെങ്കില്‍ നോമിനേഷന്‍ നല്‍കരുത്. നേരിട്ട് വന്ന് കാണാനും താല്‍പര്യമുണ്ട്. ഏത് കോണ്‍ഗ്രസുകാരനാണ് കൂടുതല്‍ വോട്ട് എന്ന് ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്.

കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചുപോകരുത് പി സരിന്‍ പറഞ്ഞു. ഷാനിബുമായി ഇതേകുറിച്ച് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും തനിക്ക് കോണ്‍ഗ്രസ് അതൃപ്തി വോട്ട് കിട്ടില്ലെന്നുള്ളത് ഷാനിബിന്റെ നിരീക്ഷണമാണെന്നും സരിന്‍ പറഞ്ഞു. അതേസമയം താന്‍ മത്സരത്തില്‍നിന്ന് പിന്മാറില്ലെന്ന് എന്‍ കെ ഷാനിബും വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെ പത്രിക സമര്‍പ്പിക്കും. പി സരിന്റെ ആവശ്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...