വകയാർ : പ്ലാന്റേഷൻ മേഖലയിൽ സംസ്ഥാനത്ത് പണിയെടുക്കുന്ന തോട്ടം തൊഴിലാളികളുടെ വേതന വർദ്ധനവിന്‍റെ കാലാവധി കഴിഞ്ഞിട്ട് പതിനഞ്ച് മാസം പിന്നിടുമ്പോഴും ചർച്ച ചെയ്തു തീരുമാനം എടുക്കേണ്ട പ്ലാന്റേഷൻ ലേബർ കമ്മറ്റി ഇപ്പോൾ നോക്കുകുത്തിയായി മാറിയിരിക്കുകയാന്നെന്നും ഈ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കേണ്ട തൊഴിൽ വകുപ്പ് മന്ത്രി പങ്കെടുക്കാതെ മാറി നിൽക്കുന്നത് തൊഴിലാളികളെ സഹായിക്കുവാൻ അല്ല എന്നും ഐ.എൻ.റ്റി.യു.സി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ആരോപിച്ചു.
പ്രതിസന്ധിയുടെ പേര് പറഞ്ഞ് സ്വകാര്യ തോട്ടം ഉടമകൾക്ക് ഈ സർക്കാർ സീനിയറേജ്, പ്ലാന്റേഷൻ ടാക്സ് എന്നിവ അടക്കം ഒഴിവാക്കി നൽകിയതാണ് ഇതിലൂടെ കോടിക്കണക്കിന് രൂപയാണ് സർക്കാരിന് ഇല്ലാതെ ആയത് എന്നിട്ടും സ്വകാര്യ മാനേജ്മെന്‍റ്കളുടെ ഇംഗിതത്തിന് വഴങ്ങിയാണ് ഈ സർക്കാർ നിൽക്കുന്നതെന്നു തുടർന്ന് വിജയകുമാർ പറഞ്ഞു.
2023 മാർച്ച് 15 ന് പ്ലാന്റേഷൻ ഫെഡറേഷൻ ഐ.എൻ.റ്റി.യു.സി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കാത്ത സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് കേരളാ നിയമ സഭയ്ക്കു മുമ്പിലെ പ്രതിക്ഷേധ സമരത്തിനു മുന്നോടിയായുള്ള പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി യുടെ പ്ലാന്റേഷൻ കോർപ്പറേഷനിലെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സജി വകയാറിന്‍റെ അദ്ധ്യക്ഷതയിൽ ശരത് പ്രസാദ്, സരസ്വതി, സാജിത, ശ്രീദേവി റ്റി, സാലി, ഓമന കുട്ടൻ, തുളസി രാജൻ തുടങ്ങിയവർ സംസാരിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.