കിറ്റെക്‌സിന് മറുപടി ; തെലങ്കാനയിൽ നിക്ഷേപക സംഗമം വിളിച്ചുചേർത്ത് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : കേരളം വ്യവസായ സൗഹൃദപരമല്ല എന്ന ആരോപണവുമായി സംസ്ഥാനത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ തെലങ്കാനയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്ന കിറ്റെക്‌സിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കം. ഹൈദരാബാദില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിക്ഷേപക സംഗമം ഒരുങ്ങുന്നു. ഇന്ന് വൈകീട്ട് നാല് മുപ്പതിന് ഹൈദരാബാദിലെ ഹോട്ടല്‍ ഹയാത്തില്‍വെച്ച്‌ 50ഓളം മേധാവികളുമായും വിവിധ നിക്ഷേപകരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

ഫാര്‍മ, ബയോടെക്നോളജി, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളാണ് പങ്കെടുക്കുന്നത്. പ്രധാനമായും കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകള്‍, ക്രമസമാധാനം ഉള്‍പ്പടെയുള്ള അനുകൂല സാഹചര്യങ്ങള്‍, കേരളത്തിനെതിരെയുള്ള പ്രചാരങ്ങള്‍ എന്നിവയ്ക്കെല്ലാം മുഖ്യമന്ത്രി മറുപടി നല്‍കും. കിറ്റെക്‌സ് തെലങ്കാനയിലേയ്ക്ക് ചേക്കേറാനൊരുങ്ങുന്നതിനിടെയാണ് ഹൈദാബാദില്‍ വെച്ചുതന്നെ മുഖ്യമന്ത്രി നിക്ഷേപക സംഗമം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...